രജിഷ വിജയൻ

രജിഷ വിജയൻ
രജിഷ വിജയൻ


മലയാള ചലച്ചിത്ര അഭിനയത്രിയാണ് രജിഷ വിജയൻ.  നല്ലൊരു നർത്തകിയായ രജിഷ വിജയൻ, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത 'അനുരാഗികരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.വിവിധ ചാനലുകളിലെ ശ്രദ്ധേയമായ ഷോകളിലെ വിജെ ആയിരുന്നു രജിഷ വിജയൻ. 

രജിഷ വിജയൻ കോഴിക്കോട് സ്വദേശിയാണ്. അച്ഛൻ വിജയൻ, അമ്മ ഷീല. ജേർണലിസത്തിൽ അമിറ്റി യൂണിവേഴ്‌സിറ്റി ഡൽഹിയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്‌. മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരകയായിരുന്നു.