എസ്. ഓമനക്കുട്ടി അമ്മ

മലയാളത്തിലെ എഴുത്തുകാരികളിൽ ഒരാളാണ് എസ്. ഓമനക്കുട്ടി അമ്മ.“സാരഥി” (2008) എന്ന കവിതാസമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. 1940 ഏപ്രിൽ 19 ന് തിരുവനന്തപുരത്തെ തൃപ്പാദപുരത്ത് ജനിച്ചു. എം. ഗോവിന്ദപിള്ളയുടെയും ജി. സരസ്വതിയുടെയും മകൾ. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എം. എ. (മലയാളം) ബിരുദം നേടി. 

എംപ്ലോയ്മെൻറ് ഡയറക്ടറേറ്റിൽ ട്രാൻസിലേറ്ററായും തുടർന്ന് മധുരയിൽ ഗാന്ധിഗ്രാമിലും, നാഗർകോവിലിൽ ഹിന്ദു കോളേജിലും ലക്ചററായും ജോലി നോക്കി. പിന്നീട് കേരളാ യൂണിവേഴ്സിറ്റിയിൽ സി. വിയുടെ ചരിത്യാഖ്യായികളെപ്പറ്റി ഗവേഷണം ചെയ്യവേ, യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റൽ വാർഡനായി കാര്യവട്ടത്ത് യൂണിവേഴ്സിറ്റി ക്യാമ്പസ്സിലും, വഴുതയ്ക്കാട് വിമൻസ് ഹോസ്റ്റലിലും സേവനം അനുഷ്ഠിച്ചു.