സബീന എം. സാലി

sabeena

മലയാളത്തിലെ ഒരു കഥാകാരിയാണ് സബീന എം സാലി.“പുഴ പറഞ്ഞ കഥ” എന്ന സമാഹാരത്തിലെ 'കളിപ്പാട്ടങ്ങൾ കരയുന്നു' എന്ന ചെറുകഥയാണ് കൂടുതൽ ശ്രദ്ധനേടിയത്. ഒരു എട്ടു വയസ്സുകാരിയുടെ തിരോധാനവും തുടർന്ന് സ്ഥിരീകരിക്കപ്പെടുന്ന മരണവുമാണ് ഈ കഥയുടെ പ്രമേയം. സമകാലിക സമൂഹത്തിലെ പതിവു സംഭവങ്ങളെ കഥയ്ക്കു പ്രമേയമാക്കിയിരിക്കുകയാണ് കഥാകാരി. ഭാഷയിലും ആഖ്യാന സൗന്ദര്യത്തിലുമുപരി യഥാർത്ഥ വിവരണത്തിൻറെ കരുത്താണ് ഈ കഥയുടെ മേൻമ.ആദ്യത്തെ കവിതാസമാഹാരമായിരുന്നു “ബാഗ്ദാദിൽ പാനിനീർപുക്കൽ” എന്ന  പുസ്തകം.

 സുബൈദയുടേയും മുഹമ്മദ്കുഞ്ഞും മകളായി ആലുവയിൽ ജനിച്ചു.ബി. എസ്സി., എച്ച്. ഡി. സി., ഡി. ഫാം ബിരുദങ്ങൾ നേടി. ഇപ്പോൾ ഗൾഫിൽ ഫാർമ്മസിസ്റ്റ് ആയി ജോലി നോക്കുന്നു. 

പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ്, സഹ്യ കലാവേദി, സൗഹൃദം.കോം, നവോദയ തുടങ്ങിയ കവിതാ പുരസ്കാരങ്ങളും റിയ,നെസ്റ്റോ കഥാ പുരസ്കാരവും, സഖാവ് കെ സി പിള്ള സ്മാരക സാഹിത്യ പുരസ്കാരവും, ടി വി കൊച്ചു ബാവ പുരസ്കാരവും, മികച്ച ലേഖനങ്ങൾക്കുള്ള ജനശ്രീ, കെ എം സി സി , ഫ്രണ്ട്സ് ക്രിയേഷൻസ്, കേളി അവാർഡുകളും ലഭിച്ചിട്ടുണ്ട്.