Family Counseling Centres: –(കേന്ദ്രാവിഷ്കൃത പദ്ധതി)
വനിത ശിശു വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കേരള സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡിന് കീഴിൽ 38 ഫാമിലി കൗൺസിലിങ് സെന്ററുകൾ പ്രവർത്തിച്ചു വരുന്നു. ആകെ 77 കൗണ്‍സിലര്‍മാര്‍ സേവനം അനുഷ്ഠിച്ചു വരുന്നു. ഫാമിലി കൗൺസിലിങ് സെന്ററുകളിലെ കൗൺസിലർമാർ വിവിധതരം പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകൾക്ക് കൗൺസിലിങ് സൗജന്യമായി നൽകുകയും, സ്ത്രീകളെ ബാധിക്കുന്ന സാമൂഹിക പ്രശ്നങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു .ഫാമിലി കൗണ്‍സിലിംഗ് സെന്ററുകളില്‍ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന Dowry, Domestic Violence, Alcoholism & Drug Addiction, Marital mal adjustment with spouse/in-laws, economic crisis, family & property dispute extramarital relationship, mental & physical torture, depression എന്നിങ്ങനെ യുളള പലതരത്തിലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു. പ്രസ്തുത കൗണ്‍സിലര്‍മാര്‍ അവര്‍ കൈകാര്യം ചെയ്യുന്ന കേസുകളുടെ ഫോളോ അപ്പ് നടത്തുകയും വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു.