സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററുകള്‍


ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയും സൗജന്യ നിയമസഹായവും ലഭ്യമാക്കുന്നതിനായി കേരളത്തിലെ 14  ജില്ലകളിലായി നിലവില്‍ 82 സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകള്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ധനസഹായത്തോടെ സാമൂഹ്യക്ഷേമ ബോര്‍ഡ് മുഖേന പ്രവര്‍ത്തിക്കുന്നു.  എല്ലാ സെന്ററുകളിലും വനിതാ അഡ്വക്കേറ്റുമാരായ ലീഗല്‍ കൗണ്‍സിലര്‍മാരുടെ സേവനം ആഴ്ചയില്‍ 3 മണിക്കൂര്‍ വീതം 3 ദിവസം  ലഭ്യമാകുന്നു. സൗജന്യ കൗണ്‍സിലിംഗ്, സൗജന്യ നിയമ സഹായം അവശ്യ ഘട്ടങ്ങളില്‍ വൈദ്യ സഹായം, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം, വൊക്കേഷണല്‍ ട്രെയിനിംഗ്, ഷെല്‍ട്ടര്‍ ഹോമുകളിലേയ്ക്കുള്ള റഫറല്‍സ്, പോലീസിന്റെ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍, ഗാര്‍ഹിക പീഢനനിയമത്തെക്കുറിച്ചുള്ള ബോധനല്‍ക്കരണ ക്ലാസ്സുകള്‍ എന്നിവയാണ് സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളില്‍ നിന്നുമ സൗജന്യമായി ലഭിക്കുന്ന സേവനങ്ങള്‍. .