ആദ്യമായി മലയാളനാടകത്തിൽ അഭിനയിച്ച സ്ത്രീ: തോട്ടക്കാട്ട് ഇക്കാവമ്മ

തോട്ടക്കാട്ട് ഇക്കാവമ്മ

ആദ്യകാല മലയാള നാടകവേദിയിലെ ശക്തമായ സ്ത്രീസാന്നിദ്ധ്യമായിരുന്നു തോട്ടക്കാട്ട് ഇക്കാവമ്മ.നാടകരചനയിലും അഭിനയിത്തിലും സ്ത്രീപങ്കാളിത്തം നിഷേദിക്കപ്പെട്ടിരുന്നകാലത്ത് നാടകത്തെ ​ഗൗരവപൂർവം സമീപിച്ച് ആദ്യവനിത.1864 മേയ് 3-ന് എറണാകുളത്ത് ജനിച്ചു. 1916-ലായിരുന്നു മരണം.ഇക്കാവമ്മയുടെ അച്ഛൻ ഇരിങ്ങാലക്കുട നന്തിക്കരെ ചാത്തുണ്ണിപ്പണിക്കരായിരുന്നു.ഇദ്ദേഹം സം​ഗീതസാഹിത്യത്തിലും നാട്യകലാവിദ്യയിലും വിദ​ഗ്ദ്ധനായിരുന്നു.

Thottakatt Ikavamma

ഇക്കാവമ്മ സംസ്കൃതവിദ്യാഭ്യാസം തുടങ്ങുന്നതിനുമുമ്പുതന്നെ ഭാഷയിലുള്ള ​ഗ്രന്ഥങ്ങൾ മിക്കവയും വായിച്ചിരുന്നു. അസാധാരണമായ ഓർമ്മശക്തിയുള്ള ഇവർക്ക് എഴുത്തച്ഛന്റെയും നമ്പ്യാരുടേയും കൃതികൾ മിക്കവയും ശ്രദ്ധാപൂർവം മനസിലാക്കി. 1891ൽ സുഭദ്രാർജ്ജുനം ഭാഷാനാടകം രചിച്ചു. സരളവും മധുരവുമായ ഭാഷാശൈലി കൊ‌ണ്ട് നാടകം ശ്രദ്ധ നേടി. റ്റി സി അച്യുതമേനോന്റെ സം​ഗീതനൈഷധം നാടകം 1892ൽ തൃശൂരിൽ അവതരിപ്പിച്ചപ്പോൾ നളന്റെ ഭാ​ഗം അഭിനയിച്ച് മലയാളനാടകത്തിലെ ആദ്യ അഭിനേത്രി ആയി.കൊച്ചി നിയമസഭയിലെ ആദ്യ വനിതാ അംഗവും മന്നത്ത് പത്മനാഭന്റെ ഭാര്യയുമായിരുന്ന തോട്ടക്കാട്ട് മാധവിയമ്മ തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ മകളാണ്.സുഭദ്രാര്‍ജ്ജുനം നാടകമാണ് തൊട്ടയ്ക്കാട് ഇക്കാവമ്മയുടെ പ്രധാനപ്പെട്ട രചന.

കൃതികൾ

1891 സുഭദ്രാർജ്ജുനം (നാടകം)
നളചരിതം (നാടകം)
സന്മാർഗ്ഗോപദേശം (ഓട്ടൻതുള്ളൽ)
രാസക്രീഡ (കുറത്തിപ്പാട്ട്)
കൽക്കി പുരാണം (കിളിപ്പാട്ട്)
ആര്യാശതകം
പുരാണശ്രവണ മാഹാത്മ്യം (കിളിപ്പാട്ട്)

References

References

​ഗ്രന്ഥസൂചി
1. മാപ്പിള കവികളും കൃതികളും - കെ.പി. അമീൻ മമ്പാട്   (ഇസ്‌ലാമിയാ കോളെജ്, തളിക്കുളം )
2. ഒപ്പനയിലെ കഥയും കാര്യവും - Read more at: https://www.islamonweb.net/ml/muslim-world-on-web/civilization-relics/3…