എസ്. ഗീതാകുമാരി
മലയാളത്തിലെ ഒരു എഴുത്തുകാരിയാണ് എസ്. ഗീതാകുമാരി.“ഫറവോയുടെ നാട്ടിൽ” എന്ന യാത്രാവിവരണമാണ് പ്രസിദ്ധീകരിച്ച കൃതി.ഈ പുസ്തകത്തിൽ കൂടുതൽ പരാമർശിക്കുന്നത് ഈജിപ്റ്റിലെ ക്ഷേത്രങ്ങളെയാണ്. ക്ഷേത്രവും ക്ഷേത്രരാധനയും ഒരു നാടിൻറെ സംസ്കാരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന അന്വേഷണവും കൂടിയാണ് ഈ യാത്രാവിവരണം.കൂടാതെ ഈജിപ്തിലൂടെ ഏകദേശം ഒരു മാസത്തോളം സഞ്ചരിച്ചറിഞ്ഞ അനുഭവങ്ങളാണ് ഈ യാത്രാക്കുറിപ്പിലുളളത്.
1957 സെപ്റ്റംബർ 13-ന് തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട്ടിൽ ജനിച്ചു. കരമന എൻ. എസ്. എസ്. വിമൻസ് കോളേജ്, തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജ്, കാര്യവട്ടം യുണിവേഴ്സിറ്റി സെൻറർ, തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം എം. എ. എം. ഫിൽ, ബി. എഡ്. ബിരുദങ്ങൾ നേടിയിട്ടുണ്ട്. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ മലയാള വിഭാഗത്തിൽ അദ്ധ്യാപികയായിരുന്നു.