വാണി ജയറാം

Vani Jairam - IMDb

വാണി ജയറാം (1945-

19 ഭാഷകളിലായി 10000-ത്തിലധികം ഗാനങ്ങൾ ആലപിച്ച വാണി ജയറാം 1950 നവംബര്‍ 30ന് തമിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു ജനിച്ചത്. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. അമ്മയിൽ നിന്ന് സംഗീതം പഠിച്ച വാണി എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരാണ് കർണാടക സംഗീതത്തിലെ ഗുരുക്കന്മാർ. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ്.

പഠിക്കുന്ന കാലത്തേ ചെന്നൈയിൽ കച്ചേരികൾ ചെയ്തിരുന്ന വാണി വിദ്യാഭ്യാസത്തിനു ശേഷം ബാങ്കുദ്യോഗസ്ഥയായി ജോലി നേടി. പിന്നീട് ജോലി രാജി വെച്ചാണ് സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്.

1971ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന് തുടങ്ങുന്ന ഗാനമായിരുന്നു വാണിയുടെ പിന്നണി ഗാനരംഗത്ത് വഴിത്തിരിവായത്. 1975 ൽ തമിഴ് ചിത്രമായ അപൂർവ്വരാഗത്തിലെ ഏഴുസ്വരങ്ങളുക്കുൾ എന്ന ഗാനത്തിനും, 1980ൽ ശങ്കരാഭരണത്തിലെ ഗാനങ്ങൾക്കും, 1991 സ്വാതി കിരണത്തിലെ ഗാനങ്ങൾക്കും മൂന്നു തവണയായി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം വാണി ജയറാമിനെ തേടിയെത്തിയിട്ടുണ്ട്. സ്വപ്നം' എന്ന ചിത്രത്തിലൂടെയാണ് വാണി ജയറാം മലയാളത്തിൽ പാടി തുടങ്ങിയത്. 

 ഗുജറാത്തി, ഒറിയ, തെലുഗു തമിഴ് അടക്കം സംസ്ഥാന പുരസ്കാരങ്ങളൂം മറ്റുള്ള അനവധി നിരവധി പുരസ്കാരങ്ങളും നേടി. വാണി ജയറാം എഴുതി, സംഗീതം നൽകിയ ഒരു ഹിന്ദുസ്ഥാനി ഭജൻ ആൽബം പുറത്തിറക്കിയിട്ടുണ്ട്. അവരുടെ 30 കവിതകൾ ‘ഒരു കുയിലിൻ കുരൾ കവിതൈ വടിവിൽ’ എന്ന പേരിൽ പുസ്തകമായിട്ടുണ്ട്.