വൈക്കം വിജയലക്ഷ്മി
വൈക്കം വിജയലക്ഷ്മി (1981-
വൈക്കത്ത് 1981-ലാണ് ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്ര ഗായിക, ഗായത്രിവീണ വായനക്കാരി എന്നീ നിലകളിൽ പ്രശസ്തയായ വൈക്കം വിജയലക്ഷ്മി ജനിച്ചത്. സെല്ലുലോയ്ഡ് എന്ന മലയാള ചിത്രത്തിലെ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ എന്ന ഗാനം ആലപിച്ചാണ് ജന്മനാ കാഴ്ച്ച ശക്തിയില്ലാത്ത വിജയലക്ഷ്മി മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്ക്ക് വരുന്നത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിജയലക്ഷ്മി
കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം, 2012-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ എന്ന ഗാനം ആലപിച്ച വിജയലക്ഷമിയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിയ്ക്കുകയുണ്ടായി. 2013-ൽ നടൻ എന്ന ചിത്രത്തിലെ ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനരംഗത്തിനു മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്കാരം തുടങ്ങി നിരവധി പുരസ്ക്കാരനാണ് വിജയലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്.