രാജലക്ഷ്മി

ആറ്റുകാലമ്മയ്ക്ക് രാജലക്ഷ്മിയുടെ സംഗീതാര്‍ച്ചന – Kairali News | Kairali  News Live l Latest Malayalam News

രാജലക്ഷ്‌മി (1983-

എറണാകുളം ജില്ലയിൽ ജനിച്ച രാജലക്ഷ്‌മി അടൂർ പി. സുദർശനിൽ നിന്നും ശാസ്ത്രീയസംഗീതം അഭ്യസിച്ചു. ഗാനമേളകളിലൂടെയും ആൽബങ്ങളിലൂടെയായിരുന്നു രാജലക്ഷമി ശ്രദ്ധിയ്ക്കപ്പെട്ടത്. 

2004-ൽ മികച്ച ഗായികക്കുള്ള സംസ്ഥാന നാടക അവാർഡ് “ നേരറിയും നേരത്ത്” എന്ന നാടകത്തിലെ “അച്ഛന്റെ പൊൻ മണി മുത്തുറങ്ങ്” എന്ന താരാട്ടുപാട്ടിലൂടെ രാജലക്ഷ്മി കരസ്ഥമാക്കി. 

ജാസി ഗിഫ്റ്റിന്റെ സംഗീത സംവിധാനത്തിൻ കീഴിൽ “അശ്വാരൂഢൻ “ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര പിന്നണി ഗായികയായി രാജലക്ഷ്മിയുടേ അരങ്ങേറ്റം. “മേലെയായി മേഘം മങ്ങിയോ” എന്ന പാട്ട്  പക്ഷേ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.

2010-ൽ ജനകൻ എന്ന ചിത്രത്തിലെ ഒളിച്ചിരുന്നെ ഒന്നിച്ചൊളിച്ചിരുന്നെ എന്ന ഗാനത്തിന് മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് രാജലക്ഷ്‌മി സ്വന്തമാക്കി.