ഗീതു മോഹൻ‌ദാസ്

ഗീതു മോഹൻ‌ദാസ്
ഗീതു മോഹൻ‌ദാസ്

മലയാളത്തിലെ ഒരു അഭിനേത്രിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് ഗീതു മോഹൻ‌ദാസ്. ശരിയായ പേര് ഗായത്രി മോഹൻ‌ദാസ്.ആദ്യ ചിത്രം 1986 ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമാണ്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.തുടർന്ന് 'എൻ ബൊമ്മകുട്ടി അമ്മക്ക്'എന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

എറണാകുളം ജില്ലയിലെ കൊച്ചിയിൽ 1981 ജൂൺ 8 ന്‌ മോഹൻ‌ദാസിന്റേയും ലതയുടേയും മകളായി ജനിച്ചു.ഇന്ത്യ, മലേഷ്യ, കാനഡ എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. 2009 നവംബർ 14 ന് ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയെ വിവാഹം കഴിച്ചു.

1986 - മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്  ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ഗീതു മോഹൻ‌ദാസിന് ലഭിച്ചിരുന്നു. 2004 ൽ അകലെ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.രണ്ടാമത് ഒരിടം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ചിത്രം 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.