നവ്യ നായർ

നവ്യ നായർ
നവ്യ നായർ

മലയാള ചലച്ചിത്ര താരംമാണ് നവ്യ നായർ. ധന്യ എന്നായിരുന്നു യഥാർത്ഥ നാമം. 2001-ൽ ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് നവ്യ നായർ സിനിമയിൽ തുടക്കമിടുന്നത്.പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ അഭിനയിക്കുന്നത്. 2002-ൽ ഇറങ്ങിയ നന്ദനം എന്ന സിനിമയാണ് നവ്യയുടെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. നന്ദനത്തിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കൃഷ്ണ ഭക്തയായ കഥാപാത്രം പ്രേക്ഷക പ്രീതിനേടി. ആ വർഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും നന്ദനത്തിലെ അഭിനയത്തിന് നവ്യയ്ക്ക് ലഭിച്ചു. 

ആലപ്പുഴ ജില്ലയിലെ മുതുകുളമാണ് നവ്യയുടെ സ്വദേശം. ടെലിക്കോം ഉദ്യോഗസ്ഥനായ ജെ.രാജുവും എം.എസ്.എം. ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയായ വീണയുമാണ് നവ്യയുടെ മാതാപിതാക്കൾ.നെല്ലിക്കുളങ്ങര Bethany Balikamadom High School, MSM Higher Secondary School എന്നിവിടങ്ങളിലായിരുന്നു നവ്യയുടെ പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്.  ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ബിരുദധാരിയാണ്.

നവ്യ നായരുടെ തമിഴ് സിനിമയിലേയ്ക്കുള്ള പ്രവേശം 2004-ൽ Azhagiya Theeye എന്ന സിനിമയിലൂടെയായിരുന്നു. തുടർന്ന് പത്തോളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 2008-ൽ ഇറങ്ങിയ തമിഴ് ചിത്രം Aadum Koothu എന്ന സിനിമയിലെ നവ്യയുടെ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു.2005-ൽ സൈറ, കണ്ണേ മടങ്ങുക എന്നീ സിനിമകളിലെ അഭിനയത്തിന് നവ്യ നായർ രണ്ടാമതും സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് അർഹയായി. 2008-ൽ ഗജ എന്ന ചിത്രത്തിലൂടെയാണ് കന്നഡ സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. സിനിമകൾ കൂടാതെ പരസ്യ ചിത്രങ്ങൾക്ക് മോഡലിംഗും ചെയ്തിട്ടുണ്ട്. മലയാളം,തമിഴ്,കന്നഡ ഭാഷകളിലായി അൻപതിലധികം സിനിമകളിൽ നവ്യ നായർ അഭിനയിച്ചിട്ടുണ്ട്.


അവാർഡ്    

സംസ്ഥാന ചലച്ചിത്ര അവാർഡ്    മികച്ച നടി    2005     കണ്ണേ മടങ്ങുക
സംസ്ഥാന ചലച്ചിത്ര അവാർഡ്    മികച്ച നടി    2005     സൈറ
അമൃത ടിവി ചലച്ചിത്ര അവാർഡ്    മികച്ച നടി    2005     സൈറ
സംസ്ഥാന ചലച്ചിത്ര അവാർഡ്    മികച്ച നടി    2002     നന്ദനം