പാർവതി തിരുവോത്ത് കോട്ടുവട്ട

പാർവതി തിരുവോത്ത് കോട്ടുവട്ട

മലയാളചലച്ചിത്ര നടിയാണ് പാർവതി തിരുവോത്ത്‌.2006-ൽ ഔട്ട് ഓഫ് സിലബസ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്.2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു. 2017--ൽ ഇറങ്ങിയ ടേക്ക് ഓഫ്  എന്ന സിനിമയിലെ അഭിനയം പാർവതിയ്ക്ക് IFFI Best Actor Award (Female) നേടിക്കൊടുത്തു. ടേക്ക് ഓഫ് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ചിരുന്നു. ടേക്ക് ഓഫിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ 1988ൽ ജനിച്ചു. പി വിനോദ്കുമാറും, ടി.കെ. ഉഷകുമാരിയും ആണ് പാർ‌വ്വതിയുടെ മാതാപിതാക്കൾ.പാർവതിയുടെ സ്കൂൾ കാലത്ത് കുടുംബം തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റിയതിനാൽ പഠനം തിരുവനന്തപുരം പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. All Saints College-ൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ പാർവതി വിദൂരവിദ്യാഭ്യാസം വഴി എം എ കഴിഞ്ഞു. നല്ലൊരു ഭരതനാട്യം നർത്തകികൂടിയായ പാർവതി ടെലിവിഷൻ അവതാരികയായിട്ടായിരുന്നു തന്റെ കരിയറിനു തുടക്കമിടുന്നത്. കിരൺ ടിവി അവതാരികയായിരിയ്ക്കുമ്പോളാണ്  സിനിമയിലേയ്ക്കുള്ള അവസരം ലഭിച്ചത്.

 പാർവതി ആദ്യമായി പ്രധാന നായികവേഷം ചെയ്യുന്നത് 2007- ൽ ഇറങ്ങിയ കന്നഡ ചിത്രമായ "Milana" യിലാണ്. പുനീത് രാജ്കുമാർ നായകനായ ചിത്രം വലിയ സാമ്പത്തികവിജയം നേടിയിരുന്നു.സിനിമയിലെ വനിത കൂട്ടായ്മ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്.