അംബിക അമ്പാട്ട്

1927 ജൂണില്‍ തൃശൂരില്‍ ജനനം. സ്കൂള്‍ വിദ്യാഭ്യാസം വിവേകോദയം സ്കൂളിലും വി. ജി. സ്കൂളിലുമായി പൂർത്തിയാക്കി .സെന്‍റ് മേരീസ് കോളേജില്‍ നിന്ന് അര്‍ത്ഥ ശാസ്ത്രത്തില്‍ ബിരുദം നേടി. നാഗപ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഹിന്ദിയില്‍ എം. എ. ബിരുദം എടുത്തു. 1951 ല്‍ കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലും 1952 ല്‍ തൃശൂർ  സെന്‍റ് മേരീസ് കോളേജിലും ഹിന്ദി അധ്യാപികയായിരുന്നു . 1953 മുതല്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ ഹിന്ദി പ്രൊഫസറായി ജോലി ചെയ്തു.

1987 ല്‍ വിരമിച്ചു. പ്രസിദ്ധ ഹിന്ദി സാഹിത്യക്കാരന്‍ ശ്രീ. പ്രതാപനാരായണന്‍ ശ്രീവാസ്തവയുടെ “ബിദം”, “വിഷമുഖി” എന്നീ നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ആകാശവാണി തൃശൂര്‍ നിലയത്തിനുവേണ്ടി റേഡിയോ നാടകങ്ങള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്കും മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. “പുരാണകഥാമൃതം”, (ഉപന്യാസങ്ങള്‍ ,തൃശൂര്‍: സുലഭ ബുക്സ്,) “വിടവാങ്ങല്‍”, (നോവല്‍ പരിഭാഷ). “ആ വിഷമുഖി”, (നോവല്‍ പരിഭാഷ). “കൃഷ്ണനാട്ടം” (മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് പരിഭാഷ) എന്നിവയാണ് പ്രധാന സാഹിത്യ സംഭാവനകൾ