നിമിഷ സജയന്‍

നിമിഷ സജയന്‍
Nimisha


തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്കെത്തിയ നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി.

മുംബൈയിലെ അംബർനാഥിലാണ് ജനിച്ചതും വളർന്നതും. അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്. അമ്മ ബിന്ദു. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ കലാകായികരംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു.ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കോളേജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു. ഇക്കാലത്താണ് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത്.

പുരസ്ക്കാരങ്ങൾ

2018 മികച്ച പുതുമുഖനടി, വനിത ഫിലിം അവാർഡ്സ്
2018 ന്യൂസ് 18 സ്ത്രീരത്നം അവാർഡ്
2018 സ്മായി 17 യൂത്ത് ഐക്കൺ
2018 അപ്കമിങ്ങ് ടാലന്റ്, ക്രിട്ടിക്സ് അവാർഡ്
2018 ടൊരന്റോ ഇന്റർനാാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ്സ്, മികച്ച നടി
2018 SIIMA മികച്ച പുതുമുഖനടി (മലയാളം)
2018 - ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് മികച്ച നടി (നാമനിർദ്ദേശം)
2018 - ഫിലിം ഫെയർ അവാർഡ്, മികച്ച നടി (മലയാളം) (നാമനിർദ്ദേശം)
2018 - മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ്