അനീമിയ

മുതിർന്നവരിലേയും കുട്ടികളിലെയും വിളർച്ച നിരക്ക്

കുട്ടികളിലെ വിളർച്ച 
 
        കുട്ടിയുടെ പ്രായത്തിൽ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം അല്ലെങ്കിൽ ഹീമോഗ്ലോബിൻ സാധാരണയേക്കാൾ കുറവായി വികസിക്കുന്ന അവസ്ഥയാണ് വിളർച്ച.കുട്ടിക്കാലത്തെ ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ് വിളർച്ച, ആഗോളതലത്തിൽ ഇതൊരു ആരോഗ്യപ്രശ്നമാണ് , പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലും  2 വയസ്സിന് താഴെയുള്ള കുട്ടികളിലും. കുട്ടിക്കാലത്തുണ്ടാകുന്ന  വിളർച്ച  ആരോഗ്യത്തിൽ ഹ്രസ്വവും ദീർഘകാലവുമായ പ്രതികൂലഫലങ്ങൾ  ഉളവാക്കുന്നു. ആദ്യത്തേതിൽ പകർച്ചവ്യാധി മൂലം രോഗാവസ്ഥ വരാനുള്ള സാധ്യത കൂടുതലാണ് . കൂടാതെ, കുട്ടിക്കാലത്തെ വിളർച്ച ന്യൂറോളജിക്കൽ വികസനം, വൈജ്ഞാനിക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് മാനസിക വൈകല്യത്തിനും മോശമായ മോട്ടോർ വികസനത്തിനും കാരണമാകുന്നു. വിളർച്ചയുടെ ദീർഘകാല ഫലങ്ങൾ പ്രായപൂർത്തിയായവരുടെ അക്കാദമിക് നേട്ടത്തെയും   പ്രവർത്തന ശേഷിയെയും ബാധിക്കുന്നു.(1) മസ്തിഷ്ക ഭാഗങ്ങൾ  വ്യത്യസ്ത സമയങ്ങളിൽ വികസിക്കുകയും വ്യത്യസ്ത നിരക്കിൽ ഇരുമ്പ് ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരു കുഞ്ഞിന്റെ ആദ്യ വർഷത്തിൽ തന്നെ മോട്ടോർ വികസനത്തിൽ ഉൾപ്പെട്ടിരിക്കുന്ന സങ്കീർണ്ണമായ മസ്തിഷ്ക മേഖലകളും പാതകളും വളരെ വേഗത്തിൽ വികസിക്കുന്നു. ഈ കാലഘട്ടത്തിൽ കൂടുതൽ ഇരുമ്പ് ആവശ്യമാണ്,  അതിനാൽ ഇരുമ്പിന്റെ അഭാവം വർദ്ധിക്കുന്നതിനുള്ള സാധ്യതയും  ഈ പ്രായത്തിൽ കൂടുതലാണ്.(2) 

വിളർച്ചയുടെ സാധാരണ ലക്ഷണങ്ങൾ(3)

  • ഇളം അല്ലെങ്കിൽ മഞ്ഞ നിറമുള്ള ചർമം
  • ഇളം കവിളുകളും ചുണ്ടുകളും
  • കണ്പോളകളുടെ പാളികൾക്കും  നഖത്തിനും സാധാരണയേക്കാൾ കുറഞ്ഞ പിങ്ക് നിറമായിരിക്കും.
  • ക്ഷോഭം കൂടുതലായിരിക്കും 
  • നേരിയ ബലഹീനത
  • എളുപ്പത്തിൽ തളരുന്നു.
  • ചുവന്ന രക്താണുക്കളുടെ  കുറവുള്ള കുട്ടികൾക്ക്  മഞ്ഞപ്പിത്തം വരാൻ സാധ്യതകൂടുതലാണ്. (ചർമ്മത്തിന്റെയോ കണ്ണുകളുടെയോ മഞ്ഞനിറം, മുത്രത്തിനും നിറ വ്യത്യാസം കാണും ഇരുണ്ട ചായ അല്ലെങ്കിൽ കോള നിറമുള്ള മൂത്രം)

കഠിനമായ വിളർച്ചയുള്ള കുട്ടികളുടെ അധിക ലക്ഷണങ്ങൾ:(3)

  • ശ്വാസം മുട്ടൽ
  • വേഗത്തിലുള്ള ഹൃദയമിടിപ്പ്
  • ചീർത്ത കൈയും കാലും 
  • തലവേദന
  • തലകറക്കവും ക്ഷീണവും
  • റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം 

       വിളർച്ചയുള്ള കുട്ടികൾ ഐസ്, അഴുക്ക്, കളിമണ്ണ്, പേപ്പർ, കടലാസ്സ് തുടങ്ങിയ വിചിത്രമായ ഭക്ഷ്യേതര വസ്തുക്കളും കഴിക്കാം. ഈ സ്വഭാവത്തെ "പിക്ക"(pica) എന്ന് വിളിക്കുന്നു. ഇരുമ്പ് കുറവുള്ള കുട്ടികളിൽ പിക്ക പലപ്പോഴും സംഭവിക്കാറുണ്ട് ഇത്  മലബന്ധത്തിനും  കാരണമാകുന്നു.  ഈ കുട്ടികളിലെ  വിളർച്ച ഇരുമ്പ് സപ്ലിമെന്റുകൾ നൽകി ചികിത്സിക്കുമ്പോൾ തൽഫലമായി പിക്കയും മാറുന്നു.

കുറഞ്ഞ അളവിലുള്ള വിളർച്ച പോലും കുട്ടികളുടെ ഊർജ്ജം, ശ്രദ്ധ, പഠിക്കാനുള്ള കഴിവ്, വികസനം എന്നിവയെ ബാധിക്കും.  മിക്ക കേസുകളിലും, ലളിതമായ രക്തത്തിന്റെ എണ്ണം അളക്കുന്ന പരിശോധന വഴി വിളർച്ച നിർണ്ണയിക്കാൻ കഴിയും.

അനീമിയ തടയാനുള്ള വഴികൾ :(3)

  • കുഞ്ഞിന് 12 മാസം തികയുന്നത് വരെ പശുവിൻ പാൽ നൽകരുത്. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളിൽ കുറഞ്ഞത് 4 മാസം വരെ അവർക്കു  ആവശ്യമായ ഇരുമ്പ് ലഭിക്കും. 4 മാസം പ്രായമുള്ള  കുട്ടികളുടെ മുലയൂട്ടുന്ന അമ്മമാർ  ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്, മുലയൂട്ടുന്നത് വഴി ഇത് കുട്ടികൾക്കും ലഭിക്കുന്നു. ഈ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങളെക്കുറിച്ച് ശിശുരോഗവിദഗ്ദ്ധന്റെ അഭിപ്രായം  ആരായണം അതുകൂടാതെ എത്ര അധിക ഇരുമ്പ്  കുഞ്ഞിന്  ആവശ്യമാണെന്നും ചോദിച്ചു മനസിലാക്കണം.
  • ഒരു വയസ്സ് കഴിഞ്ഞ കുട്ടിക്ക് ഒരു ദിവസം 2 കപ്പിൽ കൂടുതൽ പശുവിൻ പാൽ നൽകരുത്.
  • മുതിർന്ന കുട്ടികൾക്ക് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിച്ച് സമീകൃതാഹാരം നൽകുക.
  • വിറ്റാമിൻ സി കൂടുതലുള്ള  ഭക്ഷണങ്ങൾ കഴിക്കാൻ മുഴുവൻ കുടുംബത്തെയും പ്രോത്സാഹിപ്പിക്കുക.
     

വിളർച്ചയുടെ സാധാരണ ലക്ഷണങ്ങൾ(3)

  • ഇളം അല്ലെങ്കിൽ മഞ്ഞ നിറമുള്ള ചർമം
  • ഇളം കവിളുകളും ചുണ്ടുകളും
  • കണ്പോളകളുടെ പാളികൾക്കും  നഖത്തിനും സാധാരണയേക്കാൾ കുറഞ്ഞ പിങ്ക് നിറമായിരിക്കും.
  • ക്ഷോഭം കൂടുതലായിരിക്കും 
  • നേരിയ ബലഹീനത
  • എളുപ്പത്തിൽ തളരുന്നു.
  • ചുവന്ന രക്താണുക്കളുടെ  കുറവുള്ള കുട്ടികൾക്ക്  മഞ്ഞപ്പിത്തം വരാൻ സാധ്യതകൂടുതലാണ്. (ചർമ്മത്തിന്റെയോ കണ്ണുകളുടെയോ മഞ്ഞനിറം, മുത്രത്തിനും നിറ വ്യത്യാസം കാണും ഇരുണ്ട ചായ അല്ലെങ്കിൽ കോള നിറമുള്ള മൂത്രം)

കഠിനമായ വിളർച്ചയുള്ള കുട്ടികളുടെ അധിക ലക്ഷണങ്ങൾ:(3)

  • ശ്വാസം മുട്ടൽ
  • വേഗത്തിലുള്ള ഹൃദയമിടിപ്പ്
  • ചീർത്ത കൈയും കാലും 
  • തലവേദന
  • തലകറക്കവും ക്ഷീണവും
  • റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം 

       വിളർച്ചയുള്ള കുട്ടികൾ ഐസ്, അഴുക്ക്, കളിമണ്ണ്, പേപ്പർ, കടലാസ്സ് തുടങ്ങിയ വിചിത്രമായ ഭക്ഷ്യേതര വസ്തുക്കളും കഴിക്കാം. ഈ സ്വഭാവത്തെ "പിക്ക"(pica) എന്ന് വിളിക്കുന്നു. ഇരുമ്പ് കുറവുള്ള കുട്ടികളിൽ പിക്ക പലപ്പോഴും സംഭവിക്കാറുണ്ട് ഇത്  മലബന്ധത്തിനും  കാരണമാകുന്നു.  ഈ കുട്ടികളിലെ  വിളർച്ച ഇരുമ്പ് സപ്ലിമെന്റുകൾ നൽകി ചികിത്സിക്കുമ്പോൾ തൽഫലമായി പിക്കയും മാറുന്നു.

കുറഞ്ഞ അളവിലുള്ള വിളർച്ച പോലും കുട്ടികളുടെ ഊർജ്ജം, ശ്രദ്ധ, പഠിക്കാനുള്ള കഴിവ്, വികസനം എന്നിവയെ ബാധിക്കും.  മിക്ക കേസുകളിലും, ലളിതമായ രക്തത്തിന്റെ എണ്ണം അളക്കുന്ന പരിശോധന വഴി വിളർച്ച നിർണ്ണയിക്കാൻ കഴിയും.

  • അനീമിയ തടയാനുള്ള വഴികൾ :(3)* കുഞ്ഞിന് 12 മാസം തികയുന്നത് വരെ പശുവിൻ പാൽ നൽകരുത്. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളിൽ കുറഞ്ഞത് 4 മാസം വരെ അവർക്കു  ആവശ്യമായ ഇരുമ്പ് ലഭിക്കും. 4 മാസം പ്രായമുള്ള  കുട്ടികളുടെ മുലയൂട്ടുന്ന അമ്മമാർ  ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്, മുലയൂട്ടുന്നത് വഴി ഇത് കുട്ടികൾക്കും ലഭിക്കുന്നു. ഈ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങളെക്കുറിച്ച് ശിശുരോഗവിദഗ്ദ്ധന്റെ അഭിപ്രായം  ആരായണം അതുകൂടാതെ എത്ര അധിക ഇരുമ്പ്  കുഞ്ഞിന്  ആവശ്യമാണെന്നും ചോദിച്ചു മനസിലാക്കണം.
  • ഒരു വയസ്സ് കഴിഞ്ഞ കുട്ടിക്ക് ഒരു ദിവസം 2 കപ്പിൽ കൂടുതൽ പശുവിൻ പാൽ നൽകരുത്.
  •  മുതിർന്ന കുട്ടികൾക്ക് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിച്ച് സമീകൃതാഹാരം നൽകുക.
  • വിറ്റാമിൻ സി കൂടുതലുള്ള  ഭക്ഷണങ്ങൾ കഴിക്കാൻ മുഴുവൻ കുടുംബത്തെയും പ്രോത്സാഹിപ്പിക്കുക.
     

മുതിർന്നവരിലെ വിളർച്ച (അനീമിയ) 

          ഭക്ഷണ സംബന്ധമായ പ്രശ്നങ്ങളുടെ മറ്റൊരു പ്രധാന സൂചികയാണ് വിളർച്ച.രക്തത്തിലെ ഹീമോഗ്ലോബിൻ കുറഞ്ഞ അളവിൽ അടയാളപ്പെടുത്തുന്ന ഒരു അവസ്ഥയാണ് വിളർച്ച. ഒരു വ്യക്തിക്ക്  വിളർച്ച വരുമ്പോൾ, അവളുടെ / അവന്റെ ശരീര കോശങ്ങൾക്ക് കുറഞ്ഞ അളവിലെ ഓക്സിജൻ ലഭിക്കുന്നുള്ളൂ, അതിന്റെ ഫലമായി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ക്ഷീണം, അലസത, മറ്റ് പല മെഡിക്കൽ സങ്കീർണതകളും ആ വ്യക്തിക്ക് അനുഭവപ്പെടുന്നു. ആഗോളതലത്തിൽ അൻപതുശതമാനത്തോളം കണക്കാക്കപ്പെടുന്നത്  ഇരുമ്പിൻറെ കുറവ്  വിളർച്ചയക്ക്‌  കാരണമാകുന്നു എന്നാണ്, പക്ഷേ മലേറിയ, കൊക്കപ്പുഴു,  വിരശല്യം, പോഷക കുറവുകൾ, വിട്ടുമാറാത്ത അണുബാധകൾ, ജനിതക അവസ്ഥകൾ എന്നിവയും വിളർച്ചയ്ക്ക് കാരണമാകുന്നു. അനീമിയ കാരണം മാതൃമരണ നിരക്ക് വർധിക്കുകയും  ബലഹീനത അനുഭവപ്പെടുകയും  ശാരീരികവും മാനസികവുമായ ശേഷി കുറയുകയും ചെയ്യുന്നു. , വിളർച്ച മൂലം പകർച്ചവ്യാധിരോഗങ്ങളിൽ നിന്നുള്ള രോഗാവസ്ഥ, പെരിനാറ്റൽ  (കുഞ്ഞു ജനിച്ച ഉടനെയോ ഒരാഴ്ചക്കുള്ളിലോ ഉള്ള മരണം)  മരണനിരക്ക്, അകാല പ്രസവം, കുറഞ്ഞ ജനന ഭാരം, (കുട്ടികളിൽ) എന്നിവ വർദ്ധിക്കുന്നു. വിളർച്ച ഇപ്പോഴും കേരളത്തിൽ ആരോഗ്യ പ്രശ്‌നമാണ്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ. 
 കുട്ടികളിലും  കൗമാരക്കാരായ പെൺകുട്ടികളിലും വിളർച്ച ഉണ്ടാകാനുള്ള പ്രധാന കാരണം ഇരുമ്പിന്റെ കുറവാണ്. സാധാരണയായി ഒരു  ഗർഭിണിയായ സ്ത്രീക്കുണ്ടാകുന്ന ഇരുമ്പിന്റെ അഭാവം  വിളർച്ചയിലേക്ക് നയിക്കുക. 

വിളർച്ചയുടെ ലക്ഷണങ്ങളും അടയാളങ്ങളും 

  • ക്ഷീണം അല്ലെങ്കിൽ ബലഹീനത
  • ഇളം അല്ലെങ്കിൽ മഞ്ഞകലർന്ന ചർമ്മം
  • ക്ഷീണം അല്ലെങ്കിൽ തലകറക്കം
  •  ദാഹക്കൂടുതൽ 
  • വിയർക്കുന്നത് 
  •  ദുർബലവും വേഗത്തിലുള്ളതുമായ പൾസ്, വേഗത്തിലുള്ള ശ്വസനം
  •  ശ്വാസം മുട്ടൽ
  • ഹൃദയ സംബന്ധമായ ലക്ഷണങ്ങൾ 

വിളർച്ചകൾ പലതരമുണ്ട്, അയൺ ഡെഫിഷ്യൻസി അനീമിയ, പെർനിസിസ് അനീമിയ, അപ്ലാസ്റ്റിക് അനീമിയ, ഹെമോലിറ്റിക് അനീമിയ എന്നിവ.   ഈ വ്യത്യസ്ത തരം വിളർച്ചയും വിവിധ രോഗങ്ങളും അവസ്ഥകളുമായി  ബന്ധപ്പെട്ടിരിക്കുന്നു. വിളർച്ച എല്ലാ പ്രായത്തിലെ ആളുകളെയും ബാധിക്കും. വിളർച്ചയുടെ കാരണങ്ങൾ തനിയെ അല്ലെങ്കിൽ പാരമ്പര്യമായി ലഭിക്കും. “നേടിയത്” (acquired) എന്നതിനർത്ഥം ഈ അവസ്ഥ ഭക്ഷണം കഴിക്കുന്നതിൽ കൂടിയും ജീവിതശൈലിയിൽ കൂടിയും ഇത് വികസിക്കുന്നു. “പാരമ്പര്യമായി” എന്നതിനർത്ഥം മാതാപിതാക്കളുടെ ജീൻ വഴി  ഈ അവസ്ഥ ലഭിക്കുന്നു. ചിലപ്പോൾ വിളർച്ചയുടെ കാരണം അജ്ഞാതമാണ്.

                                വിളർച്ചയുടെ പ്രത്യേക തരങ്ങൾ(4)

ഇരുമ്പിൻറെ കുറവ് വിളർച്ച (അയൺ ഡെഫിഷ്യൻസി അനീമിയ)  

     ഹീമോഗ്ലോബിൻ നിർമ്മിക്കാനായി ശരീരത്തിന് ഇരുമ്പ് ആവശ്യമാണ്, ആർ‌ബി‌സികളിലെ പ്രോട്ടീനാണ് ഓക്സിജൻ  വഹിക്കുന്നത് . ഭക്ഷണത്തിൽ നിന്നാണ് പ്രധാനമായും ഇരുമ്പ് ലഭിക്കുന്നത്. ചില സമയങ്ങളിൽ - അതായത് ഗർഭാവസ്ഥയിൽ, വളർച്ച ഏറ്റവും കൂടുതൽ നടക്കുന്ന സമയത്തു്  അല്ലെങ്കിൽ രക്തനഷ്ടം സംഭവിക്കുമ്പോൾ ശരീരത്തിന് പതിവിലും കൂടുതൽ ആർ‌ബി‌സി നിർമ്മിക്കേണ്ടതുണ്ട്.
തൽഫലമായി, ശരീരത്തിന് പതിവിലും കൂടുതൽ ഇരുമ്പ് ആവശ്യമാണ്, അത് ശരീരത്തിന് ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അയൺഡെഫിഷ്യൻസി അനീമിയ സംഭവിക്കുന്നു.

അപകടസാധ്യതയുള്ള വിഭാഗക്കാർ 

  •  ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ, സ്ത്രീകൾ പ്രസവിക്കുന്ന പ്രായം
  • ചില രോഗങ്ങൾ അതായതു ക്രോണിക് (വിട്ടുമാറാത്ത) അല്ലെങ്കിൽ വൃക്ക തകരാറു  പോലുള്ള രോഗങ്ങൾ ഉള്ളവർ.
  •  ഭക്ഷിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ആവശ്യത്തിന് ഇരുമ്പ് ലഭിക്കാത്ത ആളുകൾ.
  • ആന്തരിക രക്തസ്രാവമുള്ള ആളുകൾ

ചികിത്സ: ഇരുമ്പ് സപ്ലിമെന്റുകളും ഭക്ഷണത്തിലെ മാറ്റങ്ങളും
(ഇരുമ്പ്, വിറ്റാമിൻ സി എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നു
ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കുന്നു).

പെർനിസിസ് അനീമിയ (Pernicious anemia) 

ആരോഗ്യകരമായ ആർ‌ബി‌സികൾ നിർമ്മിക്കുന്നതിന് വിറ്റാമിൻ ബി 12, ഫോളേറ്റ് (മറ്റൊരു ബി വിറ്റാമിൻ) എന്നിവ ആവശ്യമാണ്. ശരീരത്തിന്  ആവശ്യമുള്ള വിറ്റാമിനുകൾ ഭക്ഷണങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ശരീരത്തിന് മതിയായ ആർ‌ബി‌സി നിർമ്മിക്കാൻ ഭക്ഷണത്തിൽ നിന്ന് ആവശ്യമായ വിറ്റാമിൻ ബി 12  ലഭിച്ചില്ലെങ്കിൽ പെർനിസിസ് അനീമിയ സംഭവിക്കുന്നു. 

അപകടസാധ്യതയുള്ള ഗ്രൂപ്പുകൾ

  • കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് വിറ്റാമിൻ ബി 12 ആഗിരണം ചെയ്യാൻ കഴിയാത്തവർ.
  • ഭക്ഷണക്രമത്തിൽ നിന്ന് ആവശ്യത്തിന് വിറ്റാമിൻ ബി 12 ലഭിക്കാത്ത ആളുകൾ

ചികിത്സ: വിറ്റാമിൻ ബി 12 സപ്ലിമെന്റുകൾ നൽകിയും  ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയും  (വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ ആണ് മാംസം; മത്സ്യം; മുട്ട; പാലുൽപ്പന്നങ്ങൾ; റൊട്ടി, ധാന്യങ്ങൾ എന്നിവ).

അപ്ലാസ്റ്റിക് അനീമിയ (Aplastic Anemia)

 അസ്ഥി മജ്ജയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും മതിയായ ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ എന്നിവ നിർമ്മിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോഴാണ് അപ്ലാസ്റ്റിക് അനീമിയ ഉണ്ടാകുന്നു. ചിലപ്പോൾ അപ്ലാസ്റ്റിക് അനീമിയ പാരമ്പര്യമായും ലഭിക്കാറുണ്ട് .

അപകടസാധ്യതയുള്ള ഗ്രൂപ്പുകൾ

  • റേഡിയേഷൻ അല്ലെങ്കിൽ കീമോതെറാപ്പിക്ക് വിധേയരായ ആളുകൾ, വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നവർ , അല്ലെങ്കിൽ ചില മരുന്നുകൾ കഴിക്കുന്നവർ.
  • അസ്ഥി മജ്ജയെ നശിപ്പിക്കുന്ന രോഗങ്ങളോ അവസ്ഥകളോ ഉള്ള ആളുകൾ

ചികിത്സ: വിളർച്ചയുടെ കാരണത്തെ ആശ്രയിച്ചിരിക്കുന്നു. ചികിത്സയിൽ രക്തപ്പകർച്ച, മരുന്നുകൾ, രക്തം, മജ്ജ സ്റ്റെം സെൽ ട്രാൻസ്പ്ലാൻറുകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ ഉൾപ്പെടാം.

ഹെമോലിറ്റിക് അനീമിയ

സാധാരണയായി, ആർ‌ബി‌സികൾക്ക് ഏകദേശം 120 ദിവസത്തെ ആയുസ്സ് ഉണ്ട്,  ഒന്ന് നശിക്കുമ്പോൾ മാറ്റിസ്ഥാപിക്കാനായി ശരീരം നിരന്തരം പുതിയ ആർ‌ബി‌സികളെ സൃഷ്ടിക്കുന്നു. ചിലസമയങ്ങളിൽ ആർ‌ബി‌സികൾ സാധാരണ ആയുസ്സ് എത്തുന്നതിനു മുന്നേ നശിക്കുന്നു, ഈ സമയം ശരീരം പുതിയ ആർ‌ബി‌സികളെ സൃഷ്ടിച്ച് നശിപ്പിച്ചവയെ മാറ്റിസ്ഥാപിച്ചില്ലെങ്കിൽ ഹീമോലിറ്റിക് അനീമിയ ഉണ്ടാകുന്നു. ജീനുകളിലുള്ള പ്രശ്നങ്ങൾ ആണ് ആർ‌ബി‌സികളെ നിയന്ത്രിക്കുന്നതെങ്കിൽ ഇത് പാരമ്പര്യ ഹെമോലിറ്റിക് അനീമിയയാണ്. ആർ‌ബി‌സികൾ സാധാരണമാണെങ്കിലും അവയെ നശിപ്പിക്കുന്നതിന് ശരീരത്തിന് സിഗ്നൽ ലഭിക്കുകയാണെങ്കിൽ  ഇത് അക്വായേർഡ് ഹെമോലിറ്റിക് അനീമിയയാണ്.
 
അപകടസാധ്യതയുള്ള ഗ്രൂപ്പുകൾ

  • ഹെമോലിറ്റിക് അനീമിയയുടെ തരവും  കാരണവും അനുസരിച്ച് അപകടസാധ്യതയുള്ള  ഗ്രൂപ്പുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.

ചികിത്സ: വിളർച്ചയുടെ കാരണത്തെ ആശ്രയിച്ചിരിക്കുന്നു. ചികിത്സയിൽ രക്തപ്പകർച്ച, മരുന്നുകൾ, ശസ്ത്രക്രിയ നടപടിക്രമങ്ങൾ, ജീവിതശൈലി
മാറ്റങ്ങൾ എന്നിവ ഉൾപ്പെടാം.

 വിളർച്ചയ്ക്ക്  ഏറ്റവും ഉത്തമമായ പരിഹാരം ഇരുമ്പ്, ആന്റി– ഓക്സിഡന്റുകൾ, ജീവകങ്ങൾ, തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണക്രമമാണ്. ഇവ അടങ്ങിയിരിക്കുന്ന ഇലക്കറികൾ, പച്ചക്കറികൾ(പയറുവർഗങ്ങൾ, ഉരുളക്കിഴങ്ങ്, മത്തങ്ങ), പഴവർഗങ്ങൾ (ജീവകം സി ഏറെയുള്ള ഓറഞ്ച്, സ്ട്രോബെറി,  മാതളനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ) ധാന്യങ്ങൾ, നട്സ്, മൾബറി, ഒലിവ്, ഡാർക്ക് ചോക്ലേറ്റുകൾ തുടങ്ങിയവ ആവശ്യമായ തോതിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. ഇവ ഉൾപ്പെടുത്തിയുള്ള ഭക്ഷണക്രമം തന്നെയാണ് അയൺ ടാബ്‍ലറ്റുകളെ ആശ്രയിക്കുന്നതിനെക്കാൾ നല്ലത്. (5)
 

വിളർച്ച (അനീമിയ) നിലവാരം (6)

           2015-16 എൻ‌എഫ്‌എച്ച്എസ് ൽ,  6-59 മാസം പ്രായമുള്ള കുട്ടികളുടെ ഹീമോഗ്ലോബിൻ പരിശോധന നടത്തി. ഇന്ത്യയിൽ, 59 ശതമാനം കുട്ടികൾക്ക് വിളർച്ച ഒരു പരിധിവരെ ഉണ്ടായിരുന്നു (ഹീമോഗ്ലോബിൻ അളവ് 11.0 ഗ്രാം / ഡിഎല്ലിൽ താഴെയാണ്). ഇരുപത്തിയെട്ട് ശതമാനം കുട്ടികളിൽ നേരിയ വിളർച്ചയും 29 ശതമാനം പേർക്ക് മിതത്വ വിളർച്ചയും , രണ്ട് ശതമാനം പേർക്ക് കടുത്ത വിളർച്ചയുമുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ 6 നും 59 നും മാസത്തിനു ഇടയിൽ പ്രായമുള്ള കുട്ടികളിൽ മുപ്പത്തിയാറു ശതമാനം കുട്ടികൾക്ക് മാത്രമേ വിളർച്ച ബാധിച്ചിട്ടുള്ളു.
 

      ഇതിൽ 23 ശതമാനം പേർക്ക് നേരിയ വിളർച്ചയും , 13 ശതമാനം പേർക്ക് മിതമായ വിളർച്ചയും, 0.4 ശതമാനം പേർ കടുത്ത വിളർച്ചയും ബാധിച്ചിരിക്കുന്നു.  ഈ കണക്കു ബോധിപ്പിക്കുന്നതു ദേശീയതലവുമായി താരതമ്യം ചെയ്യുമ്പോൾ  കേരളത്തിലെ കുട്ടികളുടെ ആരോഗ്യം വളരെ മെച്ചപ്പെട്ടതാണ് . കേരളത്തിൽ കുട്ടികൾക്കിടയിൽ വിളർച്ച പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ,  ജനിച്ചുടനുള്ള  കുട്ടികളിൽ , മുസ്ലീം അല്ലെങ്കിൽ പട്ടികവർഗ്ഗ കുട്ടികളിൽ  കൂടുതലാണ്. വിളർച്ച ബാധിച്ച അമ്മമാരുടെ കുട്ടികൾക്ക്  വിളർച്ച വരാനുള്ള സാധ്യത കൂടുതലാണ്. പശ്ചാത്തല സ്വഭാവമനുസരിച്ച് വിളർച്ചയുടെ അളവ് ഒരു പരിധിവരെ വ്യത്യാസപ്പെടുന്നുണ്ടെങ്കിലും, കുട്ടികൾക്കിടയിൽ വിളർച്ച എല്ലാ ഗ്രൂപ്പിലും വ്യാപകമാണ്. 

         ഇന്ത്യയിൽ 15-49 വയസ് പ്രായമുള്ളവരിൽ സ്ത്രീകളിൽ അമ്പത്തിമൂന്ന് ശതമാനവും പുരുഷന്മാരിൽ 23 ശതമാനവും വിളർച്ച ബാധിച്ചവരാണ്. അമ്പത്തിമൂന്ന് ശതമാനം സ്ത്രീകളിൽ നാൽപത് ശതമാനം നേരിയ വിളർച്ചയുള്ളവരും, 12 ശതമാനം പേർ മിതമായ വിളർച്ചയുള്ളവരും, ഒരു ശതമാനം കടുത്ത വിളർച്ചയുള്ളവരാണ്. കേരളത്തിൽ മൂന്നിലൊന്ന്  സ്ത്രീകൾക്ക്  (34%) വിളർച്ചയാണ്, ഇതിൽ 30 ശതമാനം പേർക്ക് നേരിയ വിളർച്ചയും , 4 ശതമാനം പേർക്ക് മിതമായ വിളർച്ചയും, 0.3 ശതമാനം കടുത്ത വിളർച്ചയുമാണ് . നഗരപ്രദേശങ്ങളിലെ സ്ത്രീകളിൽ യഥാക്രമമായ  സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്തവരിലും  പട്ടികവർഗക്കാരിലും വിളർച്ച ഒരു പരിധിവരെ കൂടുതലാണ്. പുരുഷന്മാരിൽ വിളർച്ചയുടെ അളവ്  വളരെ കുറവാണ് (മൊത്തത്തിൽ 12% മാത്രം).

                                                            ഗ്രാഫ് 1  : അനീമിയ സ്ത്രീകളിലും  പുരുഷന്മാരിലും കുട്ടികളിലും(6)

 

അനീമിയ സ്ത്രീകളിലും  പുരുഷന്മാരിലും കുട്ടികളിലും

                                        

                 കേരളത്തിലെ പതിനാലു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ വയനാട് ജില്ലയിലെ കുട്ടികളിലാണ്  വിളർച്ച നിരക്ക് കൂടുതൽ കുറവ് കൊല്ലത്തും. എന്നാൽ 15-49 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ ഇത് കൂടുതൽ കോഴിക്കോടും കുറവ് പത്തനംതിട്ടയിലുമാണ്. 

 

                 പട്ടിക 1 :കുട്ടികൾക്കും സ്ത്രീകൾക്കും ഇടയിലുള്ള വിളർച്ച ജില്ലാടിസ്ഥാനത്തിൽ(6)

 

കുട്ടികൾക്കും സ്ത്രീകൾക്കും ഇടയിലുള്ള വിളർച്ച ജില്ലാടിസ്ഥാനത്തിൽ

മുതിർന്നവരുടെ പോഷക നിലവാരം(6)

             എൻ‌എഫ്‌എച്ച്എസ് നാലിൽ 15-49 വയസ് പ്രായമുള്ള സ്ത്രീകളുടെയും 15-54 വയസ് പ്രായമുള്ള പുരുഷൻമാരുടെയും  ഉയരവും ഭാരവും സംബന്ധിച്ച ആന്ത്രോപോമെട്രിക് ഡാറ്റ ശേഖരിച്ചു. സ്ത്രീകളുടെ ഉയരം, ബോഡി മാസ് സൂചിക (ബി‌എം‌ഐ) എന്നിവ പോലുള്ള  പോഷക നിലവാരത്തിന്റെ നിരവധി അളവുകൾ കണക്കാക്കാൻ ഈ ഡാറ്റ ഉപയോഗിച്ചു.
       

        ഇന്ത്യയിൽ 15 -49 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ ഇരുപത്തിമൂന്ന് ശതമാനം നേർത്തതാണ്, 21 ശതമാനം അമിതവണ്ണമുള്ളവരുമാണ്.
56 ശതമാനം പേർക്ക് ബിഎംഐ സാധാരണ അളവിലാണ്. ശരാശരി ബോഡി മാസ് സൂചിക പുരുഷന്മാർക്കുള്ളതിനു (21.8)  സമാനമാണ് സ്ത്രീകളുടേതും (21.9). കേരളത്തിൽ 15-49 വയസ്സ് പ്രായമുള്ളവരിൽ സ്ത്രീകളിൽ ഏകദേശം നാലുശതമാനത്തോളം വളരെ നേർത്തവരാണ്. എൻ‌എഫ്‌എച്ച്എസ് 4  പ്രകാരം 32.4  ശതമാനം സ്ത്രീകളും അമിതവണ്ണമുള്ളവരും 6.4 ശതമാനം സ്ത്രീകൾ  പൊണ്ണത്തടിയുള്ളവരുമാണ്. ഇത് എൻ‌എഫ്‌എച്ച്എസ് 3 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ അമിതവണ്ണമുള്ളവരിലും പൊണ്ണത്തടിയുള്ളവരിലും വർധനവുണ്ടായിട്ടുണ്ട് എന്ന് മനസിലാക്കാം.  പോഷകാഹാരക്കുറവ് ചെറുപ്പക്കാരിലും അമിതവണ്ണം പ്രായമായവരിലും  കൂടുതലാണ്. ഈ വിവരങ്ങളിൽ നിന്നും മനസ്സിലാവുന്നതെന്തെന്നാൽ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ അമിതവണ്ണമുള്ളവരുടെ ശതമാനം കൂടുതലാണ്.

                                   പട്ടിക 2:- സ്ത്രീകളുടെ ബോഡി മാസ് സൂചിക  (6)     

BMI

      

                   കേരളത്തിലെ പതിനാലു ജില്ലകളിൽ ബി‌എം‌ഐ 18.5 നു താഴെ ഉള്ള സ്ത്രീകൾ അധികം പാലക്കാട് ജില്ലയിലും(13.5) കുറവ് കോട്ടയം ജില്ലയിലുമാണ്(5.3).  എന്നാൽ ബി‌എം‌ഐ 25 മുകളിൽ ഉള്ള സ്ത്രീകൾ കൂടുതൽ പത്തനംതിട്ട ജില്ലയിലും(39.7) കുറവ് വയനാട് ജില്ലയിലുമാണ്(24.3). 

             പട്ടിക 3:- സ്ത്രീകൾക്കിടയിലെ പോഷക നിലവാരം ജില്ലാടിസ്ഥാനത്തിൽ (6)

district wise BMI

 

 

 

References

References

 

(1) Huang, Z., Jiang, F. X., Li, J., Jiang, D., Xiao, T. G., & Zeng, J. H. (2018). Prevalence and risk factors of anemia among children aged 6–23 months in Huaihua, Hunan Province. BMC public health18(1), 1267.

(2) Angulo-Barroso (2016), Rosa M et al. “Iron Supplementation in Pregnancy or Infancy and Motor Development: A Randomized Controlled Trial.” Pediatrics vol. 137,4.