ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം? കോവിഡ് 19 വൈറസിനെപ്പറ്റി അറിയേണ്ടതെല്ലാം

കൊറോണ പ്രതിരോധ മാർഗങ്ങൾ

References

References
  • എന്താണ് കൊറോണ വൈറസ്

2019 നവംബറിൽ ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പേരാണ് ഇപ്പോൾ വാർത്തകളി‌ൽ നിറഞ്ഞിരിക്കുന്ന സാർസ് കോവ് 2 (നോവെൽ കൊറോണ വൈറസ്). ഇതു പരത്തുന്ന രോഗത്തിന്റെ പേരാണ് കോവിഡ്–19.​​ എന്താണ് കൊറോണ വൈറസ്

  • എന്താണ് കോവിഡ് 19          

കൊറോണ കുടുംബത്തിൽ ഏറ്റവും പുതുതായി ജനിതകമാറ്റം സംഭവിച്ചു രൂപപ്പെട്ട സാർസ് കോവ് 2 വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19 (Coronavirus disease 2019). 2019 നവംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലെ ഹ്വാനൻ സീഫൂഡ് മാർക്കറ്റിൽ പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്ന ഈ വൈറസിന് ആദ്യം നൽകിയ പേര് 2019 നോവെൽ കൊറോണ വൈറസ് (2019–nCov) .എന്താണ് കോവിഡ് 19

  • കോവിഡ് 19 രോഗലക്ഷണങ്ങൾ എന്തെല്ലാം    

          പൊതുവെയുള്ള ലക്ഷണങ്ങൾ–പനി, ക്ഷീണം, വരണ്ട ചുമ. ചില രോഗികൾക്ക് ദേഹവേദനയും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയും വയറിളക്കവും വരാറുണ്ട്. പതിയെപ്പതിയെയാണ് ലക്ഷണങ്ങൾ ശക്തി പ്രാപിക്കുക. ചിലർക്ക് വൈറസ് ബാധിച്ചാലും ലക്ഷണങ്ങളൊന്നും കാണിക്കില്ല, ശാരീരിക അസ്വസ്ഥതകളും ഉണ്ടാകാറില്ല. ഏകദേശം 80% പേരും പ്രത്യേക ചികിത്സയില്ലാതെ തന്നെ രോഗത്തിൽനിന്നു മുക്തി നേടും. കോവിഡ് 19 ബാധിക്കുന്ന ആറിൽ ഒരാളെന്ന കണക്കിനാണ് രോഗം ഗുരുതരമാവുകയുള്ളൂ. അത്തരക്കാർക്ക് ശ്വസിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടാകും. വയോജനങ്ങളെയും ആരോഗ്യപരമായി ദുർബലരായവരെയുമാണ് – ഹൃദയസംബന്ധമായ രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുള്ളവർ– രോഗം ഗുരുതരമായി പൊതുവെ ബാധിക്കുന്നത്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയുള്ളവർ തീർച്ചയായും വൈദ്യസഹായം തേടണം. 

 

കോവിഡ് 19 രോഗലക്ഷണങ്ങൾ

 

എങ്ങനെയാണ് കോവിഡ് 19 പകരുന്നത്

എങ്ങനെയാണ് കോവിഡ് 19 പകരുന്നത്

വൈറസ് ബാധിച്ച മറ്റുള്ളവരില്‍ നിന്ന് രോഗം പകരാം. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറു സ്രവത്തുള്ളികളിലൂടെ കോവിഡ് 19 മറ്റുള്ളവരിലേക്കും പകരാം. ഈ തുള്ളികൾ രോഗിയുടെ ചുറ്റിലുമുള്ള വസ്തുക്കളിലും വിവിധ പ്രതലങ്ങളിലും വന്നുവീണേക്കാം. ഇവിടങ്ങളിൽ സ്പർശിക്കുമ്പോഴും മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനു ശേഷം കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് ആരോഗ്യവാനായ മനുഷ്യന്റെ ശരീരത്തിലെത്തുക. കോവിഡ് 19 രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ മറ്റൊരാൾ നേരിട്ടു ശ്വസിക്കുന്നതുവഴിയും രോഗം പരക്കാം. രോഗബാധിതനായ ഒരാളിൽ നിന്ന് ഒരു മീറ്ററെങ്കിലും (3 അടി) ദൂരം കാത്തുസൂക്ഷിക്കണമെന്നു പറയുന്നത് ഇതിനാലാണ്.    കോവിഡ് 19 പടരുന്ന മറ്റു വഴികളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗവേഷണം തുടരുകയാണ്.

കോവിഡ് 19 വൈറസ് വായുവിലൂടെ പകരുമോ?
      ഇതുവരെയുള്ള പഠനം പ്രകാരം രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ വഴി മാത്രമാണ് രോഗം പകരുന്നത്. സ്രവമായതിനാൽ വായുവിലൂടെ അധികം സഞ്ചരിക്കാനാകാതെ വൈറസ് താഴെ പതിക്കുകയാണു ചെയ്യുക (വിശദവിവരം തൊട്ടുമുൻപത്തെ ചോദ്യത്തിന് ഉത്തരമായി ചേർത്തിട്ടുണ്ട്)
      
ലക്ഷണങ്ങളൊന്നും കാണിക്കാത്ത രോഗിയിൽനിന്ന് കോവിഡ് 19 പകരുമോ?
      രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ വഴിയാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽത്തന്നെ ലക്ഷണങ്ങൾ കാണിക്കാത്ത രോഗിയിൽ നിന്ന് കോവിഡ് 19 പകരാനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ കോവിഡ് ബാധിച്ച ഒട്ടേറെ പേർ ചെറിയ ലക്ഷണങ്ങൾ മാത്രം കാണിക്കുന്ന സംഭവങ്ങളുമുണ്ട്. രോഗത്തിന്റെ തുടക്കത്തിലാണിത്. അത്തരം ഘട്ടങ്ങളിൽ, ഉദാഹരണത്തിന് ചെറിയ ചുമയും ശാരീരിക അസ്വാസ്ഥ്യങ്ങളും ഉള്ളപ്പോൾ, രോഗം പകരാം. കോവിഡ് 19 ബാധിച്ച രോഗിയിൽ നിന്ന് എത്ര ദിവസം വരെ വൈറസ് (Period of Transmission of COVID-19) പടരുമെന്നതിനെപ്പറ്റി ഡബ്ല്യുഎച്ച്ഒ ഗവേഷണം തുടരുകയാണ്.
      
 മനുഷ്യ വിസർജ്യം വഴി കോവിഡ് 19 പകരുമോ?
      മനുഷ്യ വിസർജ്യം വഴി കോവിഡ് 19 പകരാനുള്ള സാധ്യത വളരെ കുറവാണ്. വിസർജ്യത്തിൽ വൈറസ് കണ്ടെത്തിയേക്കാമെന്ന ഗവേഷണത്തിന്റെ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ രോഗം പൊട്ടിപ്പുറപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഇതിനെ വിലയിരുത്തിയിട്ടില്ല. എങ്കിലും ഈ സാഹചര്യത്തിൽ ശുചിമുറി ഉപയോഗത്തിനു ശേഷവും ഭക്ഷണത്തിനു ശേഷവും കൈകൾ വൃത്തിയായി കഴുകി അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കോവിഡ് 19 പടരുന്ന മറ്റു വഴികളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗവേഷണം തുടരുകയാണ്.
                                                                                                      രോഗബാധയേൽക്കാതിരിക്കാനും രോഗം പടരാതിരിക്കാനും എന്തെല്ലാം ചെയ്യാനാകും?   

ഡബ്ല്യുഎച്ച്ഒ വെബ്സൈറ്റിലൂടെയും (https://www.who.int) ദേശീയ, പ്രാദേശിക ആരോഗ്യ വകുപ്പ് റിപ്പോർട്ടുകളിലൂടെയും അപ്ഡേറ്റായിരിക്കുക. ഒട്ടേറെ രാജ്യങ്ങളിൽ കോവിഡ് 19 ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ രോഗം പടരുന്നുമുണ്ട്. പലയിടത്തും പ്രവചിക്കാനാകാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ കോവിഡ് 19 സംബന്ധിച്ച ഏറ്റവും പുതിയ വാർത്തകൾ മനസ്സിലാക്കിക്കൊണ്ടേയിരിക്കുകരോഗബാധയേൽക്കാതിരിക്കാനും രോഗം പടരാതിരിക്കാനും എന്തെല്ലാം ചെയ്യാനാകും

 

ഡബ്ല്യുഎച്ച്ഒ വെബ്സൈറ്റിലൂടെയും (https://www.who.int) ദേശീയ, പ്രാദേശിക ആരോഗ്യ വകുപ്പ് റിപ്പോർട്ടുകളിലൂടെയും അപ്ഡേറ്റായിരിക്കുക. ഒട്ടേറെ രാജ്യങ്ങളിൽ കോവിഡ് 19 ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ രോഗം പടരുന്നുമുണ്ട്. പലയിടത്തും പ്രവചിക്കാനാകാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ കോവിഡ് 19 സംബന്ധിച്ച ഏറ്റവും പുതിയ വാർത്തകൾ മനസ്സിലാക്കിക്കൊണ്ടേയിരിക്കുക

രോഗപ്രതിരോധം; എല്ലാവരും അറിയുന്നതിന്

രോഗം പകരാതിരിക്കാനും, പടർത്താതിരിക്കാനും ചെറിയ ചില മുൻകരുതലുകളെടുത്താൽ മതി

  • ശ്വസനത്തിലും വൃത്തി പാലിക്കണം. അത് നിങ്ങളെയും ചുറ്റിലുമുള്ളവരെയും വൈറസിൽ നിന്നു രക്ഷിക്കും.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈവെള്ള ഉപയോഗിക്കാതെ കൈമടക്കി (Bent Elbow) മുഖത്തോടു ചേർത്തുവച്ച് തുമ്മുക.  അല്ലെങ്കിൽ ടിഷ്യുവോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിച്ച് തുമ്മുക. ഇവ പിന്നീട് ഉപയോഗിക്കാതെ ഒഴിവാക്കുക. കോവിഡ് 19 മാത്രമല്ല, ജലദോഷം, പനി എന്നിവയിൽ നിന്നെല്ലാം ഇതുവഴി രക്ഷപ്പെടാം.
  • ശാരീരിക അസ്വസ്ഥതകൾ തോന്നിയാൽ വീട്ടില്‍ തുടരുക. ചുമയോ പനിയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ നേരിട്ടാൽ വൈദ്യസഹായം തേടുക. പ്രാദേശികമായി നൽകിയിട്ടുള്ള ഹെൽപ്നമ്പർ ഉപയോഗിച്ചും സഹായം തേടുക
  • കേരളത്തിൽ ആരോഗ്യവകുപ്പിന്റെ ‘ദിശ’ നമ്പറായി 1056 ഉണ്ട്. എവിടെനിന്നു വേണമെങ്കിലും ഈ നമ്പറിലേക്കു വിളിക്കാം.
  • ബന്ധപ്പെട്ട ജില്ലയിലെ ആരോഗ്യപ്രവർത്തകർ സഹായവുമായെത്തും. ആശുപത്രിയിലേക്കു പുറപ്പെടുമ്പോൾ പരമാവധി വ്യക്തിശുചിത്വം പാലിക്കുക.
  • ഒപ്പമുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കോവിഡ് 19 വ്യാപനം സംബന്ധിച്ച് പ്രാദേശിക ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അപ്ഡേറ്റായിരിക്കും.
  • അതിനാൽത്തന്നെ അവരുടെ സഹായവും ഉപദേശവും തേടാൻ മടിക്കരുത്.
  • കോവിഡ് 19 വൻതോതിൽ പടരുന്ന പ്രദേശങ്ങളെപ്പറ്റി (ഹോട്‌സ്പോട്ടുകൾ) അറിഞ്ഞുവയ്ക്കുക
  • ഈ പ്രദേശങ്ങളിലേക്കു പരമാവധി യാത്ര കുറയ്ക്കുക,  വയോജനങ്ങളും പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ എന്നിവയുള്ളവരും ഇത്തരം പ്രദേശങ്ങളിലെത്തിയാൽ എളുപ്പം അസുഖം പിടിപെടാൻ സാധ്യതയുണ്ട്.

കോവിഡ് 19 പടരുന്നയിടങ്ങളിൽ കഴിയുന്നവരും ഇക്കഴിഞ്ഞ 14 ദിവസത്തിനകം അവിടങ്ങളിൽ സന്ദർശനം നടത്തിയവരും ഏതെല്ലാം രീതിയിൽ പ്രതിരോധ നടപടി സ്വീകരിക്കണം?
    
      
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം പാലിക്കണം. ഒപ്പം താഴെപ്പറയുന്ന നിർദേശങ്ങളും:
      
          ശാരീരിക അസ്വാസ്ഥ്യമെന്നു തോന്നിയാൽ വീട്ടിൽനിന്നു പുറത്തിറങ്ങാതെ സെൽഫ്–ഐസലേഷൻ സ്വീകരിക്കുക. ചെറിയ തലവേദന, കുറഞ്ഞ പനി (37.3 ഡിഗ്രി സെൽഷ്യസോ അതിനു മുകളിലോ), ചെറിയ തോതിലുള്ള മൂക്കൊലിപ്പ് എന്നിവയാണെങ്കിൽപോലും രോഗം മാറുംവരെ വീട്ടിൽ തുടരുക. 
        
      ഭക്ഷണം വാങ്ങുക പോലുള്ള ഒഴിവാക്കാനാകാത്ത ഘട്ടത്തിലാണെങ്കിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ഉറപ്പായും ധരിക്കുക. നിങ്ങൾക്ക് ഭക്ഷണമായി വരുന്നവരോടും മാസ്ക് ധരിക്കാൻ ആവശ്യപ്പെടുക. 
              
     പനിയോ ചുമയോ ശ്വാസതടസ്സമോ വർധിച്ചുവരികയാണെങ്കിൽ മെഡിക്കൽ സേവനം നിർബന്ധമായും തേടുക. ഒരുപക്ഷേ ശ്വാസനവ്യവസ്ഥയിലെ അണുബാധയുടെയോ മറ്റു ഗുരുതര പ്രശ്നങ്ങളുടെയോ തുടക്കമായിരിക്കാം ഇത്. 
        
        മെഡിക്കൽ സഹായം തേടുമ്പോൾ കോവിഡ് ഹോട്‌സ്പോട്ടുകളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം ഉറപ്പായും പറയുക. കോവിഡ് 19 പടരുന്ന പ്രദേശങ്ങളിൽ നിന്നെത്തിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിൽ അതും മറച്ചുവയ്ക്കാതെ തുറന്നുപറയുക. സഹായവുമായി വീട്ടിലെത്തുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഇത്തരം മുന്നറിയിപ്പുകൾ.

മറ്റുള്ളവരിലേക്ക് രോഗം പടരാതെ പരമാവധി സംരക്ഷണം ഉറപ്പാക്കാനും ഇതുവഴി സാധിക്കും.

കോവിഡ്1 പ്രതിരോധിക്കാൻ ഫലപ്രദമായകൈ കഴുകേണ്ടതെങ്ങനെ?                

  •   വെള്ളം ഉപയോഗിച്ച് കൈ നനയ്ക്കുക.
  •   കയ്യിലേക്ക് ആവശ്യമായ സോപ്പ് ലായനിയോ സോപ്പോ എടുക്കുക. 
  •   കൈവെള്ളകൾ കൂട്ടിച്ചേർത്തു കഴുകുക.
  •  ഇടതുകയ്യുടെ മുകളിൽ വലതുകൈപ്പത്തി കൊണ്ടുവന്നും നേരെ           തിരിച്ചും   വിരലുകൾ പിണച്ച് കഴുകുക. 
  •  വിരലുകൾ കൂട്ടിപ്പിണച്ച് കൈവെള്ളകൾ കഴുകുക.
  • കൈപ്പത്തി പരസ്പരം പിണച്ച് വിരലുകളുടെ പിൻവശം കഴുകുക    
  • ഇടതു–വലതുകയ്യുടെ പെരുവിരലുകൾ കൈകൊണ്ട് വട്ടത്തിൽ ചുഴറ്റി  ഉരച്ച്കഴുകുക.
  •  ഇടതുകയ്യിൽ വലതുകൈ വിരലുകളും വലതുകയ്യിൽ ഇടതുകൈ വിരലുകളും വട്ടത്തില്‍ ഉരച്ച്  നഖങ്ങൾ വൃത്തിയാക്കുക.
  • വെള്ളം ഉപയോഗിച്ച് കൈകഴുകുക.
  •   ടിഷ്യുപേപ്പർ കൊണ്ടോ മറ്റുള്ളവർ ഉപയോഗിക്കാത്ത ടവ്വൽ കൊണ്ടോ കൈ തുടയ്ക്കുക.
  •  വിരലുകൾ കൂട്ടിപ്പിണച്ച് കൈവെള്ളകൾ കഴുകുക.
  •   അതേ ടിഷ്യൂകൊണ്ടോ ടവ്വല്‍കൊണ്ടോ പൈപ്പ് അടയ്ക്കുക.

ഇനി സുരക്ഷിതം നിങ്ങളുടെ കൈകൾ         
        

        കോവിഡ് 19 പ്രതിരോധിക്കാൻ ഫലപ്രദമായി കൈ കഴുകേണ്ടതെങ്ങനെ?
        
        
        .