ഗർഭകാല പരിചരണം

ഗർഭം, പ്രസവം, പ്രസവാനന്തര പരിചരണം എന്നിവ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ പരിരക്ഷയെ ആൻ്റിനേറ്റൽ കെയർ (ANC) എന്ന് വിളിക്കുന്നു. ഇത് സാധാരണയായി ഒരു ഡോക്ടർ, ഒരു ആക്സിലറി നഴ്സ് മിഡ്വൈഫ് (ANM) അല്ലെങ്കിൽ മറ്റ് ആരോഗ്യ വിദഗ്ധർ  തുടങ്ങിയവരാണ് നൽകുന്നത്. ആൻ്റിനേറ്റൽ കെയർ ഗർഭധാരണത്തിലെ   സങ്കീർണതകളുടെ ലക്ഷണങ്ങൾ നിരീക്ഷിക്കുകയും, ഗർഭാവസ്ഥയുടെ മുമ്പും നിലവിലുള്ളതുമായ പ്രശ്നങ്ങൾ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്നു. കൂടാതെ രോഗപ്രതിരോധം, ആഹാരത്തിൻ്റെ ക്രമീകരണം, പ്രസവ ശുശ്രൂഷ, പ്രസവാനന്തര പരിചരണം, അനുബന്ധ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ഉപദേശവും  നൽകുന്നു. ഭാരം പരിശോധിക്കൽ, രക്തസമ്മർദ്ദ പരിശോധന, വയറു പരിശോധന, ടെറ്റനസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ്, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയുടെ ഗുളികകൾ നൽകുക, അതുപോലെ തന്നെ വിളർച്ച പരിശോധന എന്നിവ ഉൾപ്പെടുന്ന കുറഞ്ഞത് മൂന്ന് ഗർഭകാല പരിശോധനകൾ നൽകാനാണ് മാതൃ  ആരോഗ്യ സുരക്ഷാ പദ്ധതികൾ  ലക്ഷ്യമിടുന്നത്.

ദേശീയ കുടുംബാരോഗ്യ സർവേയ്‌ക്ക് മുമ്പുള്ള അഞ്ച് വർഷങ്ങളിൽ പ്രസവിച്ച മിക്കവാറും എല്ലാ അമ്മമാർക്കും അവരുടെ അവസാന ജനനത്തിന് ഒരു ആരോഗ്യ വിദഗ്ദ്ധനിൽ നിന്ന് (99% ഒരു ഡോക്ടറിൽ നിന്നും 1% ൽ താഴെ ആക്സിലറി നഴ്‌സ് മിഡ്‌വൈഫിൽ നിന്നും (ANM), ലേഡി ഹെൽത്ത് വിസിറ്റർ (LHV), നഴ്സ് അല്ലെങ്കിൽ മിഡ്വൈഫ് തുടങ്ങിയവരിൽ നിന്നും) ഗർഭകാല പരിചരണം (ANC) ലഭിച്ചു. ഒരു ശതമാനത്തിൽ താഴെയുള്ളവർക്ക് മാത്രമാണ് ഗർഭകാല പരിചരണം ലഭിക്കാത്തത്‌. സർവേയ്ക്ക് മുമ്പുള്ള അഞ്ച് വർഷങ്ങളിൽ പ്രസവിച്ച അമ്മമാരിൽ 90 ശതമാനവും ഏറ്റവും അവസാനത്തെ ജനനത്തിനായി ഗർഭം രജിസ്റ്റർ ചെയ്തു. ഒരു ശതമാനത്തിനും താഴെ സ്ത്രീകൾ ആൻ്റിനേറ്റൽ പരിചരണം സ്വീകരിച്ചിട്ടില്ല. രജിസ്റ്റർ ചെയ്ത ഗർഭിണികളിൽ  84 ശതമാനം പേർക്കും മാതൃ ശിശു സംരക്ഷണ കാർഡും (എംസിപി കാർഡ്) ലഭിച്ചു. ഗർഭാവസ്ഥയുടെ ആദ്യ മൂന്നുമാസത്തിൽ 95 ശതമാനം സ്ത്രീകൾക്ക് ആൻ്റിനേറ്റൽ കെയർ ലഭിച്ചു. 90   ശതമാനം അമ്മമാർക്കും നാലോ അതിലധികമോ ആൻ്റിനേറ്റൽ കെയർ സന്ദർശനങ്ങൾ ഉണ്ടായിരുന്നു. 96  ശതമാനം അമ്മമാർക്ക് ഇരുമ്പ്, ഫോളിക് ആസിഡ് (ഐ‌എഫ്‌എ) സപ്ലിമെൻ്റുകൾ ലഭിച്ചു. പക്ഷേ 67 ശതമാനം  മാത്രമാണ് നിർദേശിക്കപ്പെട്ട 100 ദിവസമോ  അതിൽ കൂടുതലോ ഗുളികകൾ കഴിച്ചത്. 97 ശതമാനം സ്ത്രീകളും  ടെറ്റനസ് കുത്തിവയ്പ്പ് നടത്തിയിട്ടുണ്ട്. ഗർഭാവസ്ഥയിൽ 21   ശതമാനം അമ്മമാരും ഇൻ്റസ്റ്റിനാൽ പാരാസൈറ്റെ മരുന്ന്  കഴിച്ചു. കേരളത്തിലെ 90  ശതമാനം അമ്മമാർക്കും കുറഞ്ഞത് നാലു ആൻ്റിനേറ്റൽ കെയർ സന്ദർശനങ്ങളെങ്കിലും  അവരുടെ ഏറ്റവും അവസാനത്തെ കുഞ്ഞിൻ്റെ ജനനത്തിൽ ലഭിച്ചിട്ടുണ്ട്. സർവേയ്‌ക്ക് മുമ്പുള്ള അഞ്ച് വർഷങ്ങളിൽ ഒരു കുഞ്ഞെങ്കിലും ജനിച്ച സ്ത്രീകളിൽ, കുറഞ്ഞത് മൂന്നിൽ രണ്ട് പേർക്കും  ഗർഭാവസ്ഥയുടെ അവസാന മൂന്ന് മാസങ്ങളിൽ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കറിൽ നിന്നും ഓരോ അഞ്ച് വ്യത്യസ്ത മേഖലകളിലും ഉപദേശം ലഭിച്ചു. (83%  പേർക്ക് മുലയൂട്ടലിനെ കുറിച്ചും,   80%  പേർക്ക്  നവജാത ശിശു പരിചരണത്തെ കുറിച്ചും , 73% പേർക്ക്  ആശുപത്രിയിലെ   പ്രസവത്തിൻ്റെ  പ്രാധാന്യത്തെ കുറിച്ചും , 72% പേർക്ക് കുടുംബാസൂത്രണത്തെ കുറിച്ചും , 68% പേർക്ക് പൊക്കിൾകൊടി  പരിചരണത്തെ കുറിച്ചും) (എൻ എഫ് എച് എസ് 4 ). 

ജില്ലാടിസ്ഥാനത്തിൽ നാലോ അതിൽ കൂടുതലോ ആൻ്റിനേറ്റൽ കെയർ സന്ദർശനങ്ങൾ ലഭിച്ചവർ (ശതമാനം) 

ഉറവിടം:  ദേശീയ കുടുംബാരോഗ്യ സർവ്വേ 4 

References

References

http://rchiips.org/NFHS/NFHS-4Reports/Kerala.pdf

Government of India, Ministry of Health and Family Welfare,Annual, quoted in NFHS-3, p.192