ആബിദ യൂസഫ്
1949 ആഗസ്റ്റ് 1 ന് കൊല്ലം ജില്ലയില്‍ ജനിച്ചു. എം. എസ് .സി . ബിരുദധാരിയാണ് . സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് എഡിറ്റര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രാന്സ്ലേറ്റര് - സബ് എഡിറ്റര്‍, അഞ്ചുവര്‍ഷക്കാലം സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.
“മലയാളത്തിലെ മുത്തശ്ശിക്കഥകള്‍” (2010), “കുട്ടത്തിപ്പ്രാവും അനിയത്തിപ്പ്രാവും” (2009), “കുഞ്ഞിപ്പാറുവും ഏഴാങ്ങളമാരും” (2009), “ആനയും തുന്നല്‍ക്കാരനും” (2009), “ഡോളി എന്നൊരു കുഞ്ഞാട്” (2004), “അമ്മയും ഞാനും” (2008), “അമ്മയെക്കാണാന്‍” (2000), “പ്രകൃതിയുടെ ചായക്കൂട്ടുകള്‍” (1993), “കാടിനെ അറിയാന്‍” (1994), “ഉണ്ണിക്കഥകള്‍” (1993), “ജൂലിയസ് സീസര്‍” (1997), “മുത്തുവും മത്തങ്ങക്കുട്ടനും” (2004), “പേടി പേടി” (1987), “ഓമനിക്കാന്‍ ഒരുമയില്‍” (1987), “കുരുവിയും പൊന്‍പണവും” (2001), “പച്ചക്കറി വിളകള്‍”, “ബാലകൈരളി വിജ്ഞാനകോശം” എന്നിവയാണ് പ്രസിദ്ധീകൃതമായ കൃതികള്‍.
“ഈ കിളിക്കൂട്ടില്‍” എന്ന കവിതയില്‍ മനുഷ്യ ജീവിതാവസ്ഥകളെ വളരെ ഭംഗിയായി കിളികളുടെ ജീവിതത്തിലൂടെ കവയിത്രി ആവിഷ്കരിക്കുന്നു. നാരും ചകിരിയും ചുള്ളിയും കൊണ്ട് മനോഹരമായി നിര്‍മ്മിച്ച കൂട്ടില്‍ കിളികള്‍ വളരെ സ്നേഹത്തോടും സന്തോഷത്തോടും കൂടെ ജീവിക്കുന്നു. പെട്ടെന്ന് ആ അവസ്ഥയ്ക്ക് മാറ്റം വരുന്നു. മൂകത തളം കെട്ടിയ മുറിവുണങ്ങാത്ത വിജനമാം കൂട്ടില്‍ വിധിയേയും കാത്ത് ഏകാകിനിയായ് വിരഹാര്‍ത്തയായ് വിഹ്വലയായ് വിരസ ജീവിതം വിധിക്കപ്പെട്ട് ഈ തൂവല്‍ കൊഴിഞ്ഞ പക്ഷി! "പേടി പേടി" (ബാലസാഹിത്യം) (വിവര്‍ത്തനം).
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1987. "ഓമനിക്കാന്‍ ഒരുമയില്‍" (ബാലസാഹിത്യം) (വിവര്‍ത്തനം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1987. "പ്രകൃതിയുടെ ചായക്കൂട്ടുകള്‍" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1993. "കാടിനെ അറിയാന്‍" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1993. "ഉണ്ണിക്കഥകള്‍" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1994. "ജൂലിയസ് സീസര്‍" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 1997.
"അമ്മയെക്കാണാന്‍" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 2000. "കുരുവിയും പൊന്‍പണവും" (ബാലസാഹിത്യം). ഒലിവ് പബ്ലിക്കേഷന്‍സ്, 2001. "ഡോളി എന്നൊരു കുഞ്ഞാട്" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 2004. "മുത്തുവും മത്തങ്ങക്കുട്ടനും" (ബാലസാഹിത്യം). തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 2004 "അമ്മയും ഞാനും" (ബാലസാഹിത്യം). കോട്ടയം: ഡി. സി. ബുക്സ്, 2008. "ആനയും തുന്നല്‍ക്കാരനും" (ബാലസാഹിത്യം). കോട്ടയം: ഡി. സി. ബുക്സ്, 2009. "കുട്ടത്തിപ്പ്രാവും അനിയത്തിപ്പ്രാവും" (ബാലസാഹിത്യം). കോട്ടയം: ഡി. സി. ബുക്സ്, 2009. "കുഞ്ഞിപ്പാറുവും ഏഴാങ്ങളമാരും" (ബാലസാഹിത്യം). കോട്ടയം: ഡി. സി. ബുക്സ്, 2009. "മലയാളത്തിലെ മുത്തശ്ശിക്കഥകള്‍" (ബാലസാഹിത്യം). കോട്ടയം: ഡി. സി. ബുക്സ്, 2010. "പച്ചക്കറി വിളകള്‍" (ബാലസാഹിത്യം) (വിവര്‍ത്തനം). തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. "ബാലകൈരളി വിജ്ഞാനകോശം" (ജീവലോകം). (എഡിറ്റര്‍) സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്.