രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കരുത് ; സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്നും ഹൈക്കോടതി

രാത്രികാല ജോലിയിൽ യോഗ്യതയുണ്ടെങ്കിൽ സ്ത്രീയാണെന്ന പേരിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി. സ്ത്രീകൾക്ക് അവസരം നിഷേധിക്കരുത് ഇത് ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി. ആവശ്യമായ സുരക്ഷ സർക്കാർ ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചു. 

ഫയർ ആന്റ് സെയ്ഫ്റ്റി ഓഫീസർ തസ്തികയിൽ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. 1948 ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകൾക്ക് ഏഴ് മണിക്ക് ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 

സ്ത്രീകള്‍ക്ക് സുരക്ഷാ പ്രശ്‌നത്തിന്റെ പേരില് അവസരം നിഷേധിക്കരുതെന്നും ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്നുമാണ് കോടതി നിര്‍ദേശം.