വനിതാ കമ്മീഷൻ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ലഭിക്കും

രജതജൂബിലി വാർഷികത്തോടനുബന്ധിച്ച് കേരള വനിതാ കമ്മീഷൻ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ബ്രോഷറുകളും എല്ലാ ജില്ലകളിൽ നിന്നും പൊതുജനങ്ങൾക്ക് സൗജന്യമായി ലഭിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ, ജില്ലാ പഞ്ചായത്ത് ഓഫീസുകൾ, വനിതാ ശിശുവികസന ജില്ലാ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും പുസ്തകങ്ങൾ ലഭ്യമാണ്. 

ഇതിനു പുറമേ കുടുംബശ്രീ ജില്ലാ ഓഫീസുകളിൽ നിന്നും സി.ഡി.എസ്സുകൾ, എ.ഡി.എസ്സുകൾ എന്നിവർക്കും പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വനിതാ കമ്മിഷൻറെ കോഴിക്കോട് മേഖലാ ഓഫീസിലും തിരുവനന്തപുരം പിഎംജിയിലെ ആസ്ഥാന ഓഫീസിൽ നിന്നും പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്. 

പൊതുജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വിവിധ സ്ത്രീസംരക്ഷണ നിയമങ്ങളുടെ സംഗ്രഹ്രം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളും ശിക്ഷയും (കൈപ്പുസ്തകം), കേരള വിമെൻസ് ഡയറക്ടറി, വനിതാ കമ്മീഷനിൽ പരാതി നൽകുമ്പോഴുണ്ടാകുന്ന സംശയം ദൂരീകരണം, വനിതാ കമ്മീഷൻ നടപ്പിലാക്കിയ സ്ത്രീസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയാണ് തയാറാക്കിയിട്ടുള്ളത്.