അന്താരാഷ്ട്ര നൈപുണ്യ പരിശീലനവും, തൊഴിലും പദ്ധതിയും (ഐ-സ്റ്റെപ്പ്)
കേരളത്തിന്റെ ജനസംഖ്യാ പരമായ സവിശേഷതകള്‍ കണക്കിലെടുത്ത് വ്യവസായിക സഹകരണങ്ങളും പ്ലേസ്മെന്റ് ലിങ്കേജുകളും ഉപയോഗിച്ച് അതുല്യമായ നൈപുണ്യ മാതൃകകള്‍ ‘കെയ്സ്’ സ്വീകരിച്ചിട്ടുണ്ട്. കേരള ഗവണ്‍മെന്റിന്റെ നൈപുണ്യ വികസന ദൗത്യവുമായി ബന്ധപ്പെടുത്തുന്നതിനുള്ള ഒരു ഏകജാലക സംവിധാനമാണ് ഐ-സ്റ്റെപ്പ്. ഉപഭോക്താവ് സ്കില്‍ ഗ്യാപ് തിരിച്ചറിയുന്ന ഏത് വ്യവസായിക മേഖലയിലേക്കും ഐ-സ്റ്റെപ്പ് എത്തുന്നു. തൊഴില്‍ നൈപുണ്യവും 60 ശതമാനത്തോളം ഉറപ്പുള്ള തൊഴില്‍ സാധ്യതകളും നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രോജക്ട് പ്രോപ്പോസലുകള്‍ ‘കെയ്സി’ന്റെ ഐ-സ്റ്റെപ്പ് സംരംഭത്തില്‍ സമര്‍പ്പിക്കാം.
ഐ-സ്റ്റെപ്പിന് കീഴില്‍ വരുന്ന മോഡലുകള്‍.
- സെന്റര്‍ ഓഫ് എക്സലന്‍സ്.
- നൈപുണ്യ പരിശീലന കോഴ്സുകളുടെ അക്രിഡിറ്റേഷന്‍.
- നൈപുണ്യ പരിശീലന പരിപാടികള്‍.
- സെന്റര്‍ ഓഫ് എക്സലന്‍സ്
നഴ്സിംഗ്, സെക്യൂരിറ്റി സ്കില്‍സ്, ഓയില്‍ ആന്‍ഡ് റിഗ്, ടീച്ചിംഗ്, വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ്, കണ്‍സ്ട്രക്ഷന്‍ എന്നിവയില്‍ മികവ് പുലര്‍ത്തു ന്ന കേന്ദ്രങ്ങള്‍ കെയ്സ് സ്ഥാപിച്ചു.
ഓയില്‍ ആന്‍ഡ് റിഗ് വ്യവസായത്തിന് ആവശ്യമായ നൈപുണ്യ ങ്ങള്‍ ഉള്ള യുവജനങ്ങളെ സജ്ജീകരിക്കുന്നതിനായി ഖാസ് ഖത്തറിലെ ഇറാം എഞ്ചിനീയറിംഗ് ഡബ്ളിയു.എല്‍.എല്‍.ന്റെ പങ്കാളിത്തത്തോടെ ഈ അക്കാദമി എറണാകുളം, അങ്കമാലി ഇന്‍കെല്‍ ടവറിൽ സ്ഥിതിചെയ്യുന്നു. അന്തർദ്ദേശീയ നിലവാരം പുലർത്തുന്ന സുസജ്ജമായ ലാബുകളിലൂടെയും വർക്ക് ഷോപ്പുകളിലൂടെയും പ്രായോഗിക കഴിവുകളും, പരിശീലനവും നൽകുന്നതിൽ അക്കാദമി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരിശീലനം പൂർത്തിയാക്കിയ 1107 പേരിൽ 723 പേര്‍ക്ക് നിയമനം ലഭിക്കുകയും 165 കുട്ടികൾ നിലവിൽ പരിശീലനം നേടുകയും ചെയ്യുന്നു.
- നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് ((NICE):
നഴ്സുമാരുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ലോകോത്തര പരിശീലന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമാണ് ഇത്. തിരുവനന്തപുരം സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ (എന്‍.എം.സി. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യു.എ.ഇ.) പങ്കാളിത്തത്തോടെയാണ് ‘കെയ്സ്’ തിരുവനന്തപുരം കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കില്‍ ഈ സെന്റര്‍ സ്ഥാപിച്ചത്. ജൂണ്‍ 2020 വരെയുള്ള കണക്കനുസരിച്ച് മൊത്തം 586 വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനം പൂര്‍ത്തിയാക്കുകയും അവരില്‍ 190 പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു.
- സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് ഇന്‍ സെക്യൂരിറ്റി (CATS)
തിരുവനന്തപുരം കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കില്‍ ഇന്റര്‍ നാഷണല്‍ കേളേജ് ഫോര്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ പങ്കാളിത്തത്തോടെ ദേശീയ സുരക്ഷയില്‍ ഒരു മികച്ച സ്ഥാപനം എന്ന നിലയില്‍ കെയ്സ് സ്ഥാപിച്ചതാണ് ക്യാററ്സ് (CATS). സുരക്ഷ വൈദഗ്ധ്യത്തില്‍ നൂതന പരിശീലനം നല്‍കുക എന്നതാണ് സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം. 2020 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് മൊത്തം പരിശീലനം പൂര്‍ത്തിയാക്കിയ 192 വിദ്യാര്‍ത്ഥികളില്‍ 76 പേര്‍ക്ക് ജോലി ലഭിക്കുകയുണ്ടായി.
- എൻലൈറ്റന്‍ സ്കില്‍ ട്രെയിനിംഗ് പ്രോഗ്രാം ഫോര്‍ ഓയില്‍ ആന്‍ഡ് റിഗ് (ESPOIR)
- സ്കൂള്‍ ഓഫ് വാട്ടര്‍ ടെക്നോളജി (SWAT)
കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ മെത്തേഡ് എഞ്ചിനീയറിംഗ് (പ്രൈവറ്റ്) ലിമിറ്റഡ് ജല, മലിന ജല ശുദ്ധീകരണ പ്ലാന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന സ്ഥാപനങ്ങളിലൊന്നാണ്. ഏറ്റവും നൂതനവും, കാലികവുമായ ഉപകരണ-സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സ്ഥാപനം നിരവധി ജല-മലിനജല ശുദ്ധീകരണ ജോലികള്‍ നടത്തി വരുന്നു. ജൂണ്‍ 2020 വരെ മൊത്തം 48 വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീനം പൂര്‍ത്തിയാക്കുകയും അവരില്‍ 40 പേര്‍ക്ക് ജോലി ലഭ്യമാകുകയും ചെയ്തു.
5. ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്ഷന്‍ (IIIC)
കേരള സര്‍ക്കാരിന്റെ ഈ സ്ഥാപനം കൊല്ലം ചവറയിലാണ് സ്ഥിതി ചെയ്യുന്നത്. കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് മേഖലയില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള കോഴ്സുകള്‍ നല്‍കുന്നതിനും കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വിഗദ്ധ പരിശീലനം നല്‍കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യ. യുവതീ-യുവാക്കള്‍ക്ക് ദേശീയ നിലവാരമുള്ള നൈപുണ്യ പരിശീലന കേന്ദ്രമായി ഈ സ്ഥാപനം 2018 ലാണ് സ്ഥാപിതമായത്. ഈ സ്ഥാപനത്തിന്റെ പരിശീലനത്തിലൂടെ നിരവധി പേര്‍ക്ക് ഇന്ത്യയിലും, വിദേശത്തും ജോലി ലഭ്യമായിട്ടുണ്ട്.
കൂടാതെ IIIC ബിസിനസ് ലാംഗ്വേജ് ടെസ്റ്റിംഗ് സർവീസ് (BULATS) കോഴ്സുകള്‍ നടത്തുന്നതിനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുമായി ഒരു കരാര്‍ ഒപ്പു വെച്ചിട്ടുണ്ട്. മാനേജീരിയല്‍ കോഴ്സിലെ എല്ലാ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും 5 ദിവസത്തെ ഈ ബിസിനസ് ലാംഗ്വേജ് ട്രെയിനിങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ ആദ്യ സെഷന്‍ ആരംഭിച്ചത് 2020 മാര്‍ച്ച് മാസത്തിലാണ്. ഏകദേശം 150 ഓളം അദ്ധ്യപകരും വിദ്യാര്‍ത്ഥികളും ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബി. അക്രഡിറ്റഷന്‍
പ്രശസ്തമായ നൈപുണ്യ പരിശീലനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് കെയ്സിന്റെ സഹകരണത്തോടെ അക്രിഡിറ്റേഷന്‍ ലഭിക്കുകയും, അതുകൊണ്ട് അത്തരം സ്ഥാപന ങ്ങള്‍ക്ക് അനുയോജ്യരും മിടുക്കരുമായ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയുകയും ചെയ്യുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ നിരീക്ഷിക്കുകയും, നടപ്പിലാക്കുകയും ചെയ്യുന്നു എന്ന് വരുമ്പോള്‍ ഇത്തരം സ്ഥാപനങ്ങളുടെ സേവനങ്ങളില്‍ പൊതുജന സ്വീകാര്യത വര്‍ദ്ധിക്കുന്നു. ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു സൂചകം തന്നെയാണ് കെയ്സിന്റെ അക്രിഡിറ്റേഷന്‍.
- ഹെഡ്ജ് സ്കൂള്‍ ഓഫ് അപ്ലൈഡ് ഇക്കോണമിക്സ്, കൊച്ചി
കൊമേഴ്സ്, മാനേജ്മെന്റ് അല്ലെങ്കില്‍ ബിസിനസ് അഭിരുചിയുള്ള വിദ്യാര്‍ത്ഥി കള്‍ക്ക് ഹെഡ്ജ് സ്കൂള്‍ ഓഫ് അപ്ലൈഡ് ഇക്കോണമിക്സ് അതുല്യമായ അവസര മാണ് നല്‍കുന്നത്. ഇതിലൂടെ അവര്‍ക്ക് ബാങ്കിംഗ്, സാമ്പത്തിക – സാമ്പത്തികേതര രംഗങ്ങളിലെ വിപണന - പ്രയോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അനലിറ്റിക്കല്‍ കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയുന്നു. ജൂണ്‍ 2020 വരെയുള്ള കണക്കനുസരിച്ച് 2258 വിദ്യാര്‍ത്ഥികളില്‍ നിന്നും 402 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ ജോലി ലഭിക്കുകയുണ്ടായി. - ഇന്‍ഡസ്കാന്‍ പെട്രോളിയം, നിലമ്പൂര്‍, മലപ്പുറം
എല്ലാത്തരം മെക്കാനിക്കല്‍ നിര്‍മ്മാണ വ്യവസായങ്ങള്‍ക്കും പ്രത്യേകിച്ച് എണ്ണ/വാതക മേഖലയിലെ പ്രത്യേക നൈപുണ്യ പരിശീലനത്തിന് തുടക്കമിടുന്ന ഒരു സ്ഥാപനമാണ് ഇത്. ഇതിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ എഞ്ചിനീയര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍ എന്നീ കോഴ്സുകള്‍ക്ക് കെയ്സ് അംഗീകാരം നല്‍കി യിട്ടുണ്ട്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷം എഞ്ചിനീയര്‍ മാര്‍ക്ക് ആസൂത്രണം, പര്‍ച്ചേസ്, പൈപ്പിംഗ്, ഫാബ്രിക്കേഷന്‍, വെല്‍ഡിംഗ്, ക്വാളിറ്റി പരിശോധനകള്‍, ഗുണനിലവാര നിയന്ത്രണം എന്നീ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടു ക്കുന്നതിനായുള്ള പുതിയ കോഴ്സ് സിലബസ് രൂപകല്പനയും സ്ഥാപനം ചെയ്യുന്നു. ജൂണ്‍ 2020 വരെയുള്ള കണക്കനുസരിച്ച് പരിശീലനം പൂര്‍ത്തിയാക്കിയ 263 വിദ്യാര്‍ത്ഥികളില്‍ 165 പേര്‍ക്ക് ജോലി ലഭിക്കുകയുണ്ടായി. - എസ്.എം.ഇ.സി. ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി.
കെയ്സിന്റെ അംഗീകാരമുള്ള സര്‍ട്ടിഫൈഡ് ഓട്ടോമേഷന്‍ എഞ്ചിനീയര്‍ കോഴ്സ് ഈ സ്ഥാപനം ഓഫര്‍ ചെയ്യുന്നു. എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും, ഡിപ്ലോമക്കാര്‍ക്കും, ഐ.ഐ.ടി. യിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റുമായി പ്രത്യേക നൈപുണ്യ പരിശീലന പരിപാടികളും സ്ഥാപനം നടത്തുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയ 132 വിദ്യാര്‍ത്ഥികളില്‍ 46 പേര്‍ക്ക് ജോലി ലഭിച്ചു. - ധന്വന്തരി എഡ്യൂക്കേഷന്‍ & ചാരിറ്റബിള്‍ സൊസൈറ്റി, ഇടുക്കി
ധന്വന്തരി എഡ്യൂക്കേഷന്‍ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ പഞ്ചകര്‍മ്മ ചികിത്സ ഡിപ്ലോമ, ആയുർവ്വേദ നഴ്സിംഗ് ഡിപ്ലോമ, ആയുർവ്വദ ഫാര്‍മസി ഡിപ്ലോമ തുടങ്ങിയ കോഴ്സുകള്‍ക്ക് കെയ്സ് അംഗീകാരം നല്‍കി അവരുമായി പങ്കാളിത്തം ഉറപ്പിച്ചിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയ 260 വിദ്യാര്‍ത്ഥികളില്‍ 160 പേര്‍ക്ക് ജൂണ്‍ 2020 വരെയുള്ള കണക്കനുസരിച്ച് ജോലി ലഭിച്ചിട്ടുണ്ട്. - എത്തിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്കില്‍ എക്സലന്‍സ്, പാലക്കാട്
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള എത്തിയോസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ‘കെയ്സ്’ അതിന്റെ പങ്കാളിത്തം ഉറപ്പു വരുത്തിയിട്ടുണ്ട്. വിനോദം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലെ വിവിധ കോഴ്സുകള്‍ക്ക് ഇപ്രകാരം കെയ്സ് അംഗീകാരം നല്‍കിയിട്ടുണ്ട്. നാഷണല്‍ സ്കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്കിന്റെയും. സ്കില്‍ ഇന്ത്യ സംരംഭത്തിന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും, ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി ഗ്രാമീണ-നഗര സമ്പദ് വ്യവസ്ഥകളുടെ സുസ്ഥിരവും സമഗ്രവുമായ വളര്‍ച്ച കൈ വരിക്കുന്നതിന് സ്ഥാപനം നൈപുണ്യ പരിശീലനം നല്‍കി വരുന്നു. ജൂണ്‍ 2020 വരെയുള്ള കണക്കനുസരിച്ച് പരിശീലനം പൂര്‍ത്തിയാക്കിയ 440 വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭ്യമായിട്ടുണ്ട്. - ഇന്റര്‍കാഡ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം
ആധുനിക വ്യവസായിക ലോകത്ത് കമ്പ്യൂട്ടര്‍ ഡിസൈനിംഗ് കൂടുതല്‍ പ്രധാന്യം നേടിയിട്ടുണ്ട്. അതിനാല്‍ സിവില്‍ ആര്‍ക്കിടെക്ചര്‍, മെക്കാനിക്കല്‍ മേഖലകള്‍ക്കായുള്ള കമ്പ്യൂട്ടര്‍ ഡിസൈനിംഗില്‍ യുവതീ-യുവാക്കളുടെ നൈപുണ്യ വികസനത്തിനായി ‘കെയ്സ്’ അംഗീകരിച്ച വിവിധ കോഴ്സുകള്‍ തിരുവനന്തപുരത്തെ ഇന്റര്‍ കാഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്നുണ്ട്. - ബ്ലിറ്റ്സ് അക്കാദമി, കൊച്ചി
മെക്കാനിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് മേഖലകളിലെ വിവിധ ട്രേഡുകളിലേക്കാവശ്യമായ ട്രെയിനിംഗ് നല്‍കുവാനായി കെയ്സിന്റെ സർവീസ് പ്രൊവൈഡര്‍ ആയി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇത്. ജൂണ്‍ 2020 വരെയുള്ള കണക്കനുസരിച്ച് പരിശീലനം പൂര്‍ത്തിയാക്കിയ 1450 വിദ്യാര്‍ത്ഥികളില്‍ 812 പേര്‍ക്ക് ജോലി ലഭ്യമായിട്ടുണ്ട്. - സ്പോര്‍ട്ട്സ് & മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
തോട്ട് അക്കാദമി (Thought Academy) വാഗ്ദാനം ചെയ്യുന്ന ‘സര്‍ട്ടിഫൈഡ് ലേണിംഗ് ആന്‍ഡ് ഡെവലപ്മെന്റ് പ്രൊഫഷണല്‍’ എന്ന കോഴ്സിന് 40 മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ട്. ഇതില്‍ 36 മണിക്കൂര്‍ ക്ലാസ്സ് റൂം പരിശീലനവും 4 മണിക്കൂര്‍ ‘വെബെക്സ്’ സേവന പരിശീലനവും ആണ്. ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാഠ്യ പദ്ധതിയില്‍ 60 മണിക്കൂര്‍ പ്രൊജക്ടും 6 മണിക്കൂര്‍ കോ-ഫെസിലിറ്റേഷനും ഉള്‍പ്പെടുന്നു. പ്രോഗ്രാമിലേക്കുള്ള യോഗ്യത, ബിരുദം/ഡിപ്ലോമ ആണ്. നിലവില്‍ ജോലി ചെയ്യുന്ന പരിശീലകര്‍, പ്രൊഫഷണലുകള്‍, ഫ്രീലാന്‍സേഴ്സ്, സോഫ്റ്റ് സ്കില്‍ പരിശീലകര്‍, പരിശീലകരാകാന്‍ താല്പര്യമുള്ളവര്‍ തുടങ്ങിയവരെയാണ് കോഴ്സ് ലക്ഷ്യമിടുന്നത്.