സ്കില്‍ രജിസ്ട്രി

സ്കില്‍ രജിസ്ട്രി ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ്, ഗാര്‍ഹിക വാണിജ്യ ആവശ്യങ്ങള്‍ക്കായി വിദഗ്ദ്ധരായ തൊഴിലാളികളുടെ സേവനം നേരിട്ട് ലഭിക്കുന്നതിനും ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കുന്നു. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് (www.keralaskillsregistry.com) അല്ലെങ്കില്‍ https://play.google.com/store/apps/details.id=com.klystrontch.skillregi…‍ നിന്നും ഉപഭോക്താക്കളായി രജിസ്റ്റര്‍ ചെയ്യാനും കഴിയും. വ്യവസായ പരിശീലന വകുപ്പ്, കുടുംബശ്രീ, പഞ്ചായത്ത് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ്(കേയ്സ്)തയ്യാറാക്കിയ സ്കില്‍ രജിസ്റ്ററി വഴി ദൈനംദിന ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്ക് തൊഴിലാളികളെ കണ്ടെത്താനും ഒപ്പം തൊഴില്‍ നേടാനും സാധിക്കുന്നു. ഇടനിലക്കാരില്ലാതെ ആര്‍ക്കും സ്വന്തം കഴിവനുസരിച്ചുള്ള തൊഴില്‍ കണ്ടെത്താന്‍ പദ്ധതി സഹായിക്കും. ഐ.റ്റി.ഐ, കുടുംബശ്രീ എന്നിവിടങ്ങളില്‍ നിന്ന് തൊഴില്‍ പരിശീലനം നേടിയ സര്‍ട്ടിഫൈഡ് ടെക്നീഷ്യന്‍മാരെ അതത് വകുപ്പുകളാണ് സാക്ഷ്യപ്പെടുത്തുക. തൊഴിലറിയാമെങ്കിലും സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും രജിസ്റ്ററിയിലുള്‍പ്പെടുത്തും. അവര്‍ക്ക് തൊഴില്‍ പരിചയമുണ്ടെന്ന് പഞ്ചായത്ത് സാക്ഷ്യപ്പെടുത്തിയാല്‍ മതി. സ്കില്‍ രജിസ്ട്രി വഴി ലഭ്യമായ സേവനങ്ങള്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍, കാര്‍പ്പെന്റര്‍, പെയിന്റര്‍, തെങ്ങുകയറ്റക്കാര്‍, ഡേ കെയര്‍-വീട്ടില്‍ കുട്ടികളുടെ സംരക്ഷണം, ഡ്രൈവര്‍, ഗാര്‍ഡനിങ് ആന്‍ഡ് ലാന്‍ഡ് സ്കേപിങ്, ഹോം ക്ലീനിങ്/ഹൗസ് മെയ്ഡ്, ലോണ്ടറി ആന്‍ഡ് അയണിങ്, മേസ്തിരിപ്പണി, വയോജനങ്ങളുടെ സംരക്ഷണം-വീടുകളിലും ആശുപത്രികളിലും, ഗ്രാസ് കട്ടിങ്, വീടുകളില്‍ വന്നുള്ള മൊബൈല്‍ ബ്യൂട്ടിപാർലർ സർവ്വീസ്, ടെലിവിഷന്‍ റിപ്പയര്‍ ആന്‍ഡ് ഇസ്റ്റലേഷന്‍, ഫാന്‍, അയണ്‍ബോക്സ്, കംപ്യൂട്ടര്‍, എയര്‍ കണ്ടീഷണര്‍, മിക്സര്‍ ആന്‍ഡ് ഗ്രൈന്‍ഡര്‍, റഫ്രിജറേറ്റര്‍, വാഷിങ്മെഷീന്‍ എന്നിവയുടെ റിപ്പയര്‍ ആന്‍ഡ് സർവ്വീസ്, വീടുകളിലെത്തി ഷുഗര്‍, കൊളസ്ട്രോള്‍, പ്രഷര്‍ എന്നിവ പരിശോധിക്കുന്ന സാന്ത്വനം ഹെല്‍ത്ത് ചെക്ക്അപ്പ് എന്നീ മേഖലകളില്‍ തൊഴിലറിയാവുന്നവരുടെ സേവനം ഞൊടിയിടയില്‍ ജനങ്ങള്‍ക്ക് മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കും. ആദ്യ ഘട്ട സേവനം തിരുവനന്തപുരം ജില്ലക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സാവധാനം ഇത് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണ്. 

 സ്കില്‍ രജിസ്ട്രിയുടെ നിലവിലെ സ്ഥിതി വിവരക്കണക്കുകള്‍

രജിസ്റ്റര്‍ ചെയ്ത സർവീസ്
പ്രൊവൈഡേഴ്സിന്റെ എണ്ണം.
അംഗീകാരം
കാത്തിരിക്കുന്നവ
അംഗീകാരം
ലഭിച്ചവര്‍
രജിസ്റ്റര്‍
ചെയ്തവര്‍
സർവീസ്
ഓര്‍ഡര്‍
മൊത്തം ലഭ്യമായ
സർവീസ്
6899 550 4643 16377 716 42

ഉറവിടം: വ്യവസായിക പരിശീലന വകുപ്പ്, കേരള സര്‍ക്കാര്‍.