നൈപുണ്യ വികസനത്തിനായുള്ള സര്‍ക്കാര്‍ സംരഭങ്ങള്‍
അഡീഷണല്‍ സ്കില്‍സ് അക്വിസിഷന്‍ പ്രോഗ്രാം (ASAP)
സംസ്ഥാന നൈപുണ്യ വികസന പദ്ധതിയുടെ (SSDP) ഒരു ഭാഗമായി ഹയര്‍ എഡ്യൂക്കേഷന്റെയും, പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരഭമായി 2012 ലാണ് അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി (ASAP) ആരംഭിച്ചത്.
പൊതു പാഠ്യപദ്ധതിയോടൊപ്പം ഹയര്‍ സെക്കണ്ടറി തലത്തിലും ബിരുദതലത്തിലും, മാര്‍ക്കറ്റ് റെലവന്റ് ഫൗണ്ടേഷന്‍ പരിശീലനം, വൊക്കേഷണല്‍ ട്രെയിനിംഗ്, കരിയര്‍ കൗണ്‍സിലിംഗ് എന്നിവ കൂടി ഉള്‍പ്പെടുത്തി വിദ്യാസമ്പന്നര്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ് ‘അസാപിന്റെ’ ന്റെ (ASAP) ലക്ഷ്യം. 1100 ഓളം ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെയും, ആര്‍ട്സ് & സയന്‍സ് കോളേജുകളിലേയും 201409 കുട്ടികള്‍ക്ക് ‘അസാപ്’ (ASAP) സംസ്ഥാനത്ത് ഗുണനിലവാരമുള്ള പരിശീലനം നല്‍കി.
നിരന്തര പരിശീലന പദ്ധതികള്‍
100 മണിക്കൂര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷും, 80 മണിക്കൂര്‍ അടിസ്ഥാന ഐ.ടി വൈദഗ്ധ്യവും അടങ്ങുന്ന ഒരു അടിസ്ഥാന നൈപുണ്യ പരിശീലനവും ഇതിന്റെ പതിവ് പരിശീലനത്തില്‍ ഉള്‍പ്പെടുന്നു. ഇതിന് ശേഷം ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഭാഷാ പ്രാവീണ്യം പരീക്ഷയായ ‘ആപ്റ്റിസ്’ എന്ന ഒരു സര്‍ട്ടിഫിക്കറ്റ് പരീക്ഷയും നടത്തുന്നു. ഇതിന്റെ ഫീസ് ഘടന സംസ്ഥാന സര്‍ക്കാര്‍ നിര്‍ണയിക്കുന്നതാണ്.
തെരഞ്ഞെടുത്ത സ്കൂളുകളെയും, കോളേജുകളെയും പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങളായി, (സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍) അസാപ് നിയോഗിച്ചിട്ടുണ്ട്. നിലവില്‍ 121 എസ്.ഡി.സി കളിലാണ് ഫൗണ്ടേഷന്‍ ക്ലാസ്സുകള്‍ നടത്തപ്പെടുന്നത്.
- 2019-20 ല്‍ 62 നൈപുണ്യ കോഴ്സുകള്‍ അസാപ് നല്‍കി
- 2019-20 ല്‍ 30869 കുട്ടികള്‍ അസാപില്‍ എന്‍റോള്‍ ചെയ്തു.
- ഷീ സ്കില്‍സ് 2019-ല്‍ 5529 പെണ്‍കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു.
- 2019-20 ല്‍ 34,768 ആപ്റ്റിസ് സര്‍ട്ടിഫിക്കറ്റുകളും 24496 സ്കില്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റുകളും നല്‍കി.
- പ്രാദേശിക തൊഴിലവസരങ്ങളും, സ്വയം തൊഴില്‍ അവസരങ്ങളും തിരിച്ചറിഞ്ഞ് അനുയോജ്യമായ നൈപുണ്യ പരിശീലനം നല്‍കിക്കൊണ്ട് ദുര്‍ബല സമുദായങ്ങളുടെ ഉന്നമനത്തനായി ലക്ഷ്യമിടുന്ന കമ്മ്യൂണിറ്റി കോളേജ് എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി 22 പോളിടെക്നിക്കുകളെ തെരഞ്ഞെടുത്തു.
- മൊത്തം 17 കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചതില്‍ 9 എണ്ണം ഇതിനകം തന്നെ പ്രവര്‍ത്തനമാരംഭിക്കുകയും 8 പാര്‍ക്കുകള്‍ നിര്‍മ്മാണ ഘട്ടത്തിലുമാണ്.
കുടുംബശ്രീ, എസ്.സി/എസ്.ടി എന്നിവര്‍ക്കുള്ള നൈപുണ്യ പരിശീലന പരിപാടികള്‍
സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ ആയ കുടുംബശ്രീ രൂപീകരിച്ചത്. സ്ത്രീകള്‍ക്കിടയില്‍ നൈപുണ്യ വികസനത്തിന്റെ ഭാഗമായി ഈ ഏജന്‍സി സംസ്ഥാന തലത്തില്‍ നിരവധി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ദീന്‍ദയാല്‍ അന്ത്യോദയ യോജന-നാഷണല്‍ റൂറല്‍ ലൈവ് ലി ഹുഡ് മിഷന്‍ (DAY-NRLM)
ഈ പദ്ധതി പ്രകാരം, ദരിദ്ര ഗ്രാമീണ വിഭാഗങ്ങള്‍ക്ക് യാതൊരു ചെലവും കൂടാതെ ആവശ്യ പ്രകാരം ഉള്ള നൈപുണ്യ പരിശീലനം നല്‍കുന്നു. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗസല്യ യോജന (DDU GKY) കുടുംബശ്രീ അംഗങ്ങള്‍ക്ക് നൈപുണ്യാധിഷ്ഠിത പരിശീലനവും നല്‍കുന്നു. വിവരങ്ങള്‍ പട്ടിക 7.3.1 ല്‍ കൊടുത്തിരിക്കുന്നു.
പരിശീലനവും, നിയമനവും ലഭിച്ചവരുടെ എണ്ണം, 2019-20, 2020-21
പദ്ധതിയുടെ പേര് | ഘടകങ്ങള്‍ | നേട്ടങ്ങള്‍ (എണ്ണം) | |
2019-20 | 2020-21 (30.09.2020 വരെ) | ||
DDU GKY | പരിശീലനം ലഭിച്ച വ്യക്തികള്‍ | 13,113 | 125 |
നിയമനം ലഭിച്ച | 9,957 | 120 |
ഉറവിടം - കുടുംബശ്രീ മിഷന്‍
എസ്.സി /എസ്.ടി സ്കില്‍ അധിഷ്ഠിത പരിശീലന പ്രോഗ്രാം വിശദാംശങ്ങള്‍
കേരളത്തിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ അവരുടെ പരിമിതമായ തൊഴിലവസരങ്ങളില്‍ നിന്നാണ് ഉടലെടുക്കുന്നത്. വിദ്യാഭ്യാസത്തിന്റെയും, നൈപുണ്യ വികസനത്തിന്റെയും അഭാവ മൂലം അവരെ കേരളത്തിന്റെ പ്രശംസനീയമായ മാനവ വിഭവ വികസനത്തിന്റെ നേട്ടങ്ങള്‍ ഒരു പരിധിവരെ അവര്‍ക്ക് അപ്രാപ്യമാക്കി. ഈ വിഭാഗങ്ങളില്‍ ആത്മവിശ്വാസവും, സ്വാശ്രയശീലവും തീരുമാനമെടുക്കലിന്റെ കഴിവും വികസിപ്പിക്കുന്നതിന് നൈപുണ്യ വികസനം ഒഴിച്ചു കൂടാനാവാത്തതാണ്. വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലുടെയും പ്രസ്തുത വിഭാഗങ്ങളെ ശാക്തീ കരിച്ചാല്‍ അവര്‍ക്ക് സ്വാശ്രയവും മാന്യവുമായ ജീവിതം നയിക്കാന്‍ കഴിയുന്നതാണ്. (പട്ടിക 7.3.2)
നൈപുണ്യ പരിശീലനം, വിശദാംശങ്ങള്‍
വര്‍ഷം | നൈപുണ്യ പരിശീലനത്തിന്റെ എണ്ണം |
ഏജന്‍സികളുടെ എണ്ണം |
നിയമന നില |
||
പങ്കെടുത്തവരുടെ എണ്ണം | No. of courses | ഇന്ത്യ | വിദേശം | ||
2016-17 | 3 | 5 | 457 | 288 | 1 |
2017-18 | 4 | 8 | 1430 | 1393 | |
2018-19 | 6 | 14 | 870 | 659 | 10 |
2019-20 | 11 | 22 | 1148 | 306 | 11 |
2020-21 (30.09.2020 വരെ) |
4 | 4 | 1450 | ||
ആകെ | 28 | 53 | 5355 | 2646 | 22 |
ഉറവിടം: പട്ടികജാതി/പട്ടികവര്‍ഗ്ഗ വകുപ്പ്, കേരള സര്‍ക്കാര്‍
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി 2016-17 മുതല്‍ 2020-21 (30.09.2020 വരെ) 53 നൈപുണ്യ പരിശീന പരിപാടികളാണ് നടത്തിയത്. ഇതില്‍ 5355 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. ഇതില്‍ 2646 പേര്‍ക്ക് ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലും 22 പേര്‍ക്ക് വിദേശത്തും ജോലി ലഭിച്ചിട്ടുണ്ട്.