ബാലസഭയും കുടുംബശ്രീയും

balasabha

കുടുംബശ്രീ അയൽക്കൂട്ട പരിധിയിൽ വരുന്ന മുഴുവൻ കുട്ടികളുടേയും കൂട്ടമാണ് ബാലസഭ. ബാലസഭയുടെ പ്രവർത്തന ലക്ഷ്യങ്ങൾ ചുവടെ ചേർക്കുന്നു.

$ കുട്ടികൾക്ക് നഷ്ടപ്പെടുന്ന ആസ്വാദ്യകരമായ കുട്ടിക്കാലം വീണ്ടെടുക്കുക
$ വരും തലമുറയിലേയ്ക്കുള്ള ദാരിദ്ര്യ വ്യാപനംതടയുക, ആരോഗ്യ പൂർണ്ണവും,     മൂല്യാധിഷ്ഠിതവുമായ പുതു തലമുറയെ സൃഷ്ടിക്കുക.
$ ശിശു കേന്ദ്രീകൃത പ്രവർത്തന പരിപാടികളിലൂടെ അവരുടെ കഴിവുകൾ (ശേഷികൾ) വിപുലപ്പെടുത്തുന്നതിനുള്ള അവസരങ്ങളും, സാഹചര്യങ്ങളും സൃഷ്ടിക്കുക.

അയൽക്കൂട്ട  സെക്രട്ടറിയുടെ മേൽനോട്ടത്തി ൽ  5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി  രൂപീകരിക്കുന്നതാണ് ബാലസഭ . 5 മുതൽ  9 വയസ്സുവരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും 10 മുതൽ 18 വയസ്സുള്ളവരെ സീനിയർ വിഭാഗത്തിലുംഉൾപ്പെടുത്തുന്നു. ഒരു ബാലസഭയിൽ 15 മുതൽ 30 വരെ കുട്ടികൾക്ക് അംഗത്വം നൽകാം. ബാലസഭകൾസി.ഡി.എസ്സിൽ രജിസ്റ്റർ ചെയ്യണം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒത്തുചേരണം.പിന്തുണാ സംവിധാനം (ബാലസഭാ തലം) റിസോഴ്സ്പേഴ്സൺ : കുട്ടികളുമായി സജീവമായി ഇടപെടാനും കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും കുട്ടികളിൽ പ്രേരണ ജനിപ്പിക്കാനും കഴിവുള്ള ഒരാൾഅയൽക്കൂട്ടം: ബാലഭകളുടെ രൂപീകരണം, അതിന്റെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവ ഒരു അയൽക്കൂട്ടത്തിന്റെ ചുമതലകളിൽപ്പെടുന്നു. അയൽക്കൂട്ട പ്രദേശത്തെ ബാലസഭാ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചർച്ച ചെയ്യുക.

ബാലസമിതി

$ ബാലസഭകളുടെ വാർഡ്തല കമ്മിറ്റിയാണ് ബാലസമിതി.
$ ഒരു വാർഡിൽ കുറഞ്ഞത് 3 ബാലസഭകളെങ്കിലും സാധാരണ ഉണ്ടായിരിക്കും
$ ഓരോ ബാ ല സഭ ക ളു  ടേയും  ഭാ ര വാ ഹി ക ളി ൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 2 പേർ വീതംഅടങ്ങിയതാണ് ബാലസമിതി
$ ബാലസമിതി യോഗങ്ങൾ 2 മാസത്തിലൊരിക്കലെങ്കിലും സംഘടിപ്പിക്കാവുന്നതാണ്.
$ ബാലപഞ്ചായത്ത്, ബാലപാർലമെന്റ്ബാലസഭയുടെ പഞ്ചായത്ത് തല ഫോറമാണ് ബാല പഞ്ചായത്ത്. ജനാധിപത്യം, മതേതരത്വം, സോഷ്യ ലിസം , സാമൂഹിക  നീതി , സാമൂഹ്യ  സുരക്ഷ ,ലിംഗനീതി കുട്ടികളുടെ അവകാശങ്ങൾ എന്നീ കാര്യങ്ങളെക്കുറിച്ച് അറിവ് നല്കുന്നു. അനുകരണീയവും,അഭിലഷണീയവുമായ ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, സ്വാംശീകരിക്കുന്നതിനും, അവരെ പ്രാപ്തരാക്കുന്നതിനുള്ള വേദിയായി പ്രവർത്തിക്കുകയെന്നതാണ് ബാലപഞ്ചായത്തിന്റെ ലക്ഷ്യങ്ങൾ.