കുടുംബശ്രീ കാർഷിക മേഖലയിലെ സംരംഭങ്ങൾക്കായുള്ള വിവിധ സാമ്പത്തിക സഹായങ്ങൾ
അഗ്രികൾച്ചറൽ ടെക്നോളജി ഫണ്ട്
കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾക്ക് കാർഷിക മേഖലയിലെ നൂതനമായ ശാസ്ത്ര സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിനും അനുബന്ധ ഉപകരണങ്ങളും യന്ത്രസാമഗ്രികളും വാങ്ങുന്നതിനും മറ്റുമായി കുടുംബശ്രീ മിഷൻ നൽകുന്ന അധിക ധനസഹായമാണ് അഗ്രികൾച്ചറൽ ടെക്നോളജി ഫണ്ട്.
$ കുടുംബശ്രീ ജെ എൽ ജി കൾക്കാണ് പ്രസ്തുത ഫണ്ട് ലഭ്യമാക്കുന്നത്.
$ പുതുതായി രജിസ്റ്റർ ചെയ്ത ജെ എൽ ജി കൾക്കും അപേക്ഷിക്കാം.
$ ഒരു ഗ്രൂപ്പിന് ഒരേസമയം ഒന്നിൽ കൂടുതൽ സാങ്കേതികവിദ്യയ്ക്ക് അപേക്ഷിക്കാം (ധനസഹായം നിബന്ധനകൾക്ക് വിധേയമായി)
$ ഒരു ഗ്രൂപ്പിന് ഒരു പ്രാവശ്യം മാത്രമേ അഗ്രികൾച്ചറൽ ടെക്നോളജി ഫണ്ട് അനുവദിക്കുകയുള്ളു.
$ പ്രസ്തുത ഫണ്ട് സാങ്കേതിക വിദ്യ, യന്ത്രസാമഗ്രി, അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനു വേണ്ടി മാത്രം ഉപയോഗിക്കേണ്ടതാണ്.
ജെ എ ൽ ജി ഗ്രൂ പ്പ് ന ട പ്പി ലാ ക്കാ ൻ ഉദ്ദേശിക്കുന്ന സാങ്കേതിക വി ദ്യ യന്ത്രസാമഗ്രി , അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ചെലവി ന്റെ 40%
പരമാവധി 2,00,000/ രൂ പ (ഏതാണോകുറവ്) 2 ഗഡുക്കളായി അഗ്രികൾച്ചറൽ ടെക്നോളജി ഫണ്ട് അനുവദിക്കാവുന്നതാണ്. ഇതിനുപുറമേ വേണ്ടിവരുന്ന തുക ബാങ്ക് വായ്പ, ഗുണഭോക്തൃ വിഹിതം,മറ്റു ധനസ്രോതസ്സുകൾ തുടങ്ങിയവയിലൂടെ കണ്ടെത്തേണ്ടതാണ്.
നെല്ല് ഉൽപന്ന സംഭരണ സംസ്കരണ ഫണ്ട്(പി. പി. പി. എഫ.്)കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ളതും നിലവിലുള്ളതുമായ ഉൽപാദക കൂട്ടായ്മകൾക്കും/ഉൽപാദക കമ്പനികൾക്കും പലിശരഹിത ഹ്രസ്വകാലവായ്പകൾ നൽകി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി നൽകുന്ന സാമ്പത്തിക സഹായമാണ് നെല്ല് ഉൽ്പന്ന സംഭരണ സംസ്കരണ ഫണ്ട് (പി. പി.
പി. എഫ്.).
$ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ളതും കുറഞ്ഞത് ഒരു വർഷക്കാലമായി സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ ഉൽപാ ദക കൂട്ടായ്മകൾ/ ഉൽപാദക കമ്പനികൾ
$ കുറഞ്ഞത് 50 ഉൽപാദക അംഗങ്ങളെങ്കിലും ഉൽപാദക കൂട്ടായ്മ/ ഉൽപാദക കമ്പനികളിൽ സജീവമായി ഉണ്ടായിരിക്കണം
$ ഉൽപാദക കൂട്ടായ്മയിലെ അംഗങ്ങൾ ഒ ന്നോഅതിൽ അധികമോ ജെ. എൽ. ജി. കളിൽ ഉൾപ്പെട്ടവരാകാം. പ്രസ്തുത ജെ. എൽ. ജി, എഫ്.എഫ്. സി. യിൽ രജിസ്റ്റർ ചെയ്തതും അഫിലിയേഷൻ പുതുക്കിയതും ആയിരിക്കണം.$ ഒരു സീസണിൽ കുറഞ്ഞത് 10 ടൺ നെല്ല് സംഭരിച്ചു അരിയാക്കി വിപണിയിൽ എത്തിക്കാൻ തക്കവണ്ണം അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ഉൽപാദക കൂട്ടായ്മകൾ/ ഉൽപാദക കമ്പനികൾ.
$ ഉൽപാദക കൂട്ടായ്മകൾക്ക്/ ഉൽപാദക കമ്പനികൾക്ക് നെല്ല് ശേഖരണം,സംസ്കരണം, ബ്രാൻഡിംഗ് എന്നീ ചെലവുകൾക്കായി സംഭരിക്കുന്ന നെല്ലിന്റെ 80 % നു സപൈ്ലകോയുടെ നെല്ല് സംഭരണ നിരക്കിൽ പി. പി. പി. എഫ്. (പരമാവധി 20ലക്ഷം രൂപ) അനുവദിക്കാനാവുന്നതാണ്. ഇതിനുപുറമേ വേണ്ടിവരുന്ന തുക ബാങ്ക് വായ്പ,ഗുണഭോക്തൃ വിഹിതം, മറ്റു ധനസ്രോതസ്സുകൾതുടങ്ങിയവയിലൂടെ കണ്ടെത്തേണ്ടതാണ്.