ജെൻഡർ റിസോഴ്സ് സെന്റർ

സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും വനിതാ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗനിർദ്ദേശവും  വൈദഗ്ധ്യവും പിന്തുണയും  പരിശീലനവും നൽകുന്നതിനുള്ള സംവിധാനമാണ് ജെൻഡർ  റിസോഴ്സ് സെന്റർ. 14 ജില്ലകളിലായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 467 ജെൻഡർ റിസോഴ്സ് സെന്ററുകൾ പ്രവർത്തിക്കുന്നു.

ഉദ്ദേശ്യ ലക്ഷ്യങ്ങൾ

  • തദ്ദേശ സ്വയം ഭരണ പ്രദേശത്തെ വിവിധ സ്ത്രീശാക്തീകരണ- ലിംഗ നീതി ഉറപ്പാക്കൽ പ്രവർത്തന പരിപാടികൾക്ക് പിന്തുണ നല്കുന്ന ഒരു കേന്ദ്രം
  •  ഭരണ ക്രമത്തിലും  തീരുമാനമെടുക്കൽ പ്രക്രിയയിലും  സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും  പരിപോഷിപ്പിക്കുകയും പ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്യുക
  • സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളെ  ചെറുക്കുന്നതിനും വിധേയരാക്കപ്പെട്ടവർക്ക് എല്ലാ പിന്തുണയും നൽകുക
  • തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ  പദ്ധതി രൂപീകരണത്തിൽ ആവശ്യമായ സാഹചര്യത്തിൽ വനിത ഘടക പദ്ധതികളുടെ  രൂപികരണത്തിനും നടപ്പിലാക്കലിനും വേണ്ട നേതൃത്വവും നൽകുക.