സിനിമോൾ പൗലോസ്
2009-ൽ അർജ്ജുന അവാർഡ് ലഭിച്ച മലയാളി കായികതാരമാണ് സിനിമോൾ പൗലോസ്. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസിൽ സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായ അവർ 400 മീറ്റർ 1500 മീറ്റർ എന്നീ ഇനങ്ങളിലാണ് വ്യക്തി മുദ്ര പതിപ്പിച്ചത്.
പ്രധാന അവാർഡുകൾ
2006 ദോഹ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലമെഡൽ
2007-ൽ നടന്ന ഏഷ്യൻ ഗ്രാന്റ് പ്രി അത്‌ലറ്റിക്‌സിൽ സിനിമോൾ ട്രിപ്പിൾ സ്വർണം
2007 മക്കാവു ഏഷ്യൻ ഇൻഡോർ ഗെയിംസിൽ സ്വർണം
അമ്മാനിലെ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലും ഭോപ്പാൽ സീനിയർ ഓപ്പൺ മീറ്റിലും സ്വർണം
2010ലെ ജിമ്മിജോർജ് പുരസ്കാരം