ചരിത്രത്തിലാദ്യമായി കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ്

 

women crickets

2022-ൽ നടക്കുന്ന ബർമ്മിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരം ഉൾപ്പെടുത്തും.കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും ഐ.സി.സിയും സംയുക്തമായാണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്.ചരിത്രത്തിലാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സരം ഉൾപ്പെടുത്തുന്നത്. വനിതാ ടി-20 ക്രിക്കറ്റ് ടൂർണമെൻ്റാണ് കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായാണ് വനിതകൾ കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിൽ വെച്ചാണ് ഗെയിംസ് നടക്കുന്നത്. ആതിഥേയർ എന്ന നിലയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇതിനോടകം ടൂർണമെന്റിൽ യോഗ്യത നേടിക്കഴിഞ്ഞു. ആകെ എട്ടു ടീമുകളാണ് ടൂർണമെൻ്റിൽ ഉണ്ടാവുക. 2021 ഏപ്രിലിൽ ഐസിസി പുറത്തിറക്കുന്ന വനിതാ ടി-20 റാങ്ക് ലിസ്റ്റ് അനുസരിച്ച് ആദ്യ 6 സ്ഥാനങ്ങളിൽ ഉള്ളവർ നേരിട്ട് യോഗ്യത നേടും. മറ്റു രണ്ട് സ്ഥാനങ്ങളിലേക്കായി യോഗ്യതാ മത്സരങ്ങൾ കളിക്കണം.2022 ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക.കോമൺവെൽത്ത് ഗെയിംസിൻ്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് മത്സര ഇനമായി ക്രിക്കറ്റ് ഇടം പിടിയ്ക്കുന്നത്