കേരളത്തിന്റെ സ്‌ട്രോങ് വുമൺ - മജിസിയ ഭാനു

ലോകത്തിലാദ്യമായി ഹിജാബ് ധരിച്ച് പവർ ലിഫ്റ്റിങ്ങ് ചാംപ്യൻഷിപ്പിൽ പങ്കെടുത്ത വനിതയായ മജിസിയ ഭാനു കേരളത്തിന്റെ സ്‌ട്രോങ് വുമൺ എന്നാണറിയപ്പെടുന്നത്. കോഴിക്കോട് വടകര ഓർക്കാട്ടേരി കല്ലേരി മൊയ്‌ലോത്ത് അബ്ദുൽ മജീദിന്റെയും റസിയയുടെയും മകളായ മജിസിയ ഭാനു സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിട്ടാണ് ലോക പവർലിഫ്റ്റിങ് വനിതാ വിഭാഗത്തിൽ മികച്ച പവർലിഫ്റ്റർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത്. 

സ്‌പോർട്‌സിൽ വളരെ ചെറുപ്പത്തിൽ തന്നെ അതിയായ താൽപര്യമുണ്ടായിരുന്ന മജീസിയ നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും ഒട്ടനേകം സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാഹി ഡെന്റൽ കോളേജിൽ ബി.ഡി.എസിന് ചേർന്ന മജിസിയ ഭാനു 2016ൽ ആണ് പവർലിഫ്റ്റിങ്ങിൽ പരിശീലനം നേടുന്നത്.

കൊച്ചിയിൽ നടന്ന പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിലാണ് മജീസിയ ആദ്യമായി മത്സരത്തിനിങ്ങുന്നത്. കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള ചാംപ്യൻഷിപ്പിൽ 'വിമൻസ് മോഡൽ ഫിസിക്സ്' വിഭാഗത്തിൽ സ്വർണമെഡൽ നേടി. 
പവർലിഫ്റ്റിങ്ങിനു പുറമെ പഞ്ചഗുസ്തിയിലെ ദേശീയ ചമ്പ്യാൻഷിപ്പും അന്താരാഷ്ട്ര തലത്തിൽ ആറാം സ്ഥാനവും മജിസിയ ഭാനു സ്വന്തമാക്കിയിട്ടുണ്ട്.