ശാന്തി കൃഷ്ണ
ശാന്തി കൃഷ്ണ (1964-
1964 ജനുവരി രണ്ടിനു് മുംബൈയിലാണു് ശാന്തികൃഷ്ണയുടെ ജനനം. മുംബൈയിൽ തന്നെയായിരുന്നു സ്കൂൾ കോളേജ് വിദ്യാഭ്യാസം. ചെറുപ്പം മുതലേ ഭരതനാട്യം ഉൾപ്പടെയുള്ള ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ അഭ്യസിച്ചിരുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോഴാണു് സിനിമയിലേക്കുള്ള ക്ഷണം വരുന്നതു്.
1981ൽ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ യിൽ വിജയ് മേനോനോടൊപ്പം ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയായി അഭിനയിച്ച വേഷമാണു് അവരെ സിനിമ മേഖലയിൽ പ്രശസ്തയാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ശാന്തി കൃഷ്ണ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.
1992-ൽ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്ക്കാരം സവിധം എന്ന ചിത്രത്തുണിലൂടെ ശാന്തി കൃഷ്ണയ്ക്ക് ലഭിച്ചു. പിന്നീട് 1994 ൽ ചകോരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.