പി. മാധുരി

P. Madhuri (Singer) Age, Height,Net Worth & Bio - CelebrityHow

പി. മാധുരി(1941-

1941നവംബറിൽ തിരുച്ചിറപ്പള്ളിയിലെ പഴൂർ എന്ന ഗ്രാമത്തിൽ ജനിച്ച പി. മാധുരി സംഗീത പാരമ്പര്യമുണ്ടായിരുന്ന അമ്മ ശാരദാംബാളിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. തുടർന്ന് മാധുരി സുന്ദരരാജൻ എന്ന സംഗീത വിദ്വാന്റെ കീഴിൽ സംഗീതം അഭ്യസിച്ചു. തുടർന്ന് ശങ്കരശർമ്മ എന്ന സംഗീതവിദ്വാന്റെ അടുക്കൽ പഠനം തുടർന്ന മാധുരി “സൗത്ത് ഇന്ത്യൻ തിയറ്റേഴ്സ്” എന്ന അമച്വർ നാടകസമിതിയിലെ രണ്ടോളം നാടകങ്ങളിൽ അഭിനേത്രിയായി വേഷമിട്ടു.

മദ്രാസിൽ നാടകം അവതരിപ്പിക്കാനെത്തിയപ്പോൾ നാടകം കാണാനെത്തിയ ദേവരാജൻ മാസ്റ്റർ മാധുരിയുടെ പാട്ട് കേട്ട് ഇഷ്ടപ്പെടുകയും കടൽപ്പാലം എന്ന ചിത്രത്തിൽ മാധുരിയ്ക്ക് അവസരം നൽകുകയും ചെയ്തു. മലയാളം വായിക്കാനും എഴുതാനും അഭ്യസിച്ച മാധുരി പിന്നീട് മലയാളത്തിലെ ഇഷ്ടഗായികയായി മാറുകയായിരുന്നു.

കർണ്ണാടിക് സംഗീതത്തിനു പുറമേ ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രാവീണ്യം നേടിയ മാധുരി വിവിധ ഭാഷകളിലായി 7500ല്‍പ്പരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

1973, 1978 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല ചലച്ചിത്രപിന്നണിഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മാധുരിയെ തേടിയെത്തി.