ജലജ (1961-
ആലപ്പുഴ ജില്ലയിൽ തകഴിയിൽ ശ്രീ വാസുദേവൻ പിള്ളയുടേയും ശ്രീമതി സരസ്വതി അമ്മയുടേയും പുത്രിയായി മലേഷ്യയിൽ ജനിച്ചു. 1978ൽ ജി. അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു ജലജയുടെ സിനിമാരംഗത്തേയ്ക്കുള്ള വരവ്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ച ജലജ അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത വേനൽ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981-ലെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ചിത്രത്തിലെ അഭിനയത്തിന് ജലജയ്ക്ക് ലഭിച്ചു.