സി.കെ. രേവതിയമ്മ

സി.കെ. രേവതിയമ്മ(1891 - 1981)

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ മലയാള എഴുത്തുകാരിയായിരുന്നു സി. കെ. രേവതിയമ്മ. 1891-ൽ തലശ്ശേരിയിൽ ജനിച്ച രേവതിയമ്മ തലശ്ശേരി സേക്രഡ് ഹാർട്ട് സ്‌കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. വിവാഹാനന്തരം മയ്യഴിയിലേയ്ക്ക് താമസം മാറ്റിയ രേവതിയമ്മ മയ്യഴിയിലെ സ്ത്രീ വിമോചന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഗാന്ധിജിയുടെ ഹരിജൻ ക്ഷേമ പ്രവർത്തന ഫണ്ടിലേക്ക് ആഭരണങ്ങൾ സംഭാവന ചെയ്തു സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

തലശ്ശേരി കലാപത്തിന്റെ കാലത്ത് സഹസ്ര പൂർണിമയുടെ പ്രകാശന ചടങ്ങിൽ തലശ്ശേരി സൈദാർ പള്ളിക്ക് നേരെ അക്രമം നടത്തുമെന്ന പ്രചാരണമുണ്ടായപ്പോൾ സി.കെ. രേവതിയമ്മ പള്ളിക്ക് മുമ്പിൽ കസേരയിട്ടിരുന്ന് തന്റെ ശവത്തിന്റെ മേലെ ചവിട്ടി മാത്രമേ പള്ളി തൊടാനാവൂ എന്ന് പറഞ്ഞ സംഭവം ശ്രദ്ധേയമാണ്.  1980-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 'സഹസ്രപൂർണിമ' എന്ന രേവതിയമ്മയുടെ ആത്മകഥയ്ക്കായിരുന്നു. 

കൃതികൾ

രണ്ടു സഹോദരിമാർ
ശോഭന
സഹസ്രപൂർണിമ