എന്റെ കൂട്
നിരാലംബരായ സ്ത്രികള്‍ക്കും കുട്ടികള്‍ക്കും രാത്രി കാലങ്ങളില്‍ സുരക്ഷിതമായി താമസിക്കുവാന്‍ ഒരു രാത്രികാല അഭയകേന്ദ്രം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ വിഭാവനം ചെയ്ത എന്റെ കൂട്പദ്ധതി സംസ്ഥാനത്ത് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നടപ്പിലാക്കുന്നു. 2015-ല്‍ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനു സമീപവും 2018-ല്‍ തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ K.T.D.F.C കെട്ടിടത്തിലും പ്രവര്‍ത്തനം ആരംഭിച്ചു.
മാസത്തില്‍ ഒരാള്‍ക്ക് പരമാവധി 3 ദിവസത്തേയ്ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.അടിയന്തിര സാഹചര്യങ്ങളില്‍ 3 ദിവസങ്ങളില്‍ കൂടുതല്‍ താമസിക്കേണ്ടി വന്നാല്‍ അധികമായി വേണ്ടി വരുന്ന ഓരോ ദിവസത്തിനു 150/- രുപ ക്രമത്തില്‍ അടച്ച് പ്രവേശനം നേടാവുന്നതാണ്.സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 12 വയസ്സിനു താഴെ പ്രായുമുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്. അശരണരായ വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. (കുട്ടികള്‍ക്ക് മാത്രമായി അഡ്മിഷന് അനുവദിക്കുന്നതല്ല.)