രക്ഷാദൂത്
ഗാർഹിക പീഡനത്തിൽനിന്ന് വനിതകളെ സംരക്ഷി ക്കുന്നതിനായി തപാൽ വകുപ്പും വനിതാ ശിശു വികസന വകുപ്പുംസഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് രക്ഷാദൂത്. അതിക്രമത്തിനിരയായ വനിതകൾക്കോ കുട്ടിക്കോ അവരുടെ പ്രതിനിധിക്കോ പരാതി സമർപ്പിക്കാന്‍ ഈ പദ്ധതി യിലൂടെ കഴിയും. അതിക്രമത്തിനിരയായ വനിതയോ അവരുടെ പ്രതിനിധിയോ പോസ്റ്റ് ഓഫീസിൽ എത്തി "തപാൽ" എന്ന് കോഡ് പറഞ്ഞാൽ പോസ്റ്റ്മാസ്റ്റർ/ മിസ്ട്രസ്സിന്റെ സഹായത്തോടുകൂടി ഒരു പേപ്പറിൽ സ്വന്തം മേൽവിലാസം എഴുതി പിൻകോഡ് സഹിതം ലെറ്റർ ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്. അല്ലാത്ത പക്ഷം അതിക്രമത്തിനിരയായ സ്ത്രീയ്ക്കോ/കുട്ടിക്കോ അവരുടെ തൊട്ടടുത്തുള്ള തപാൽ വകുപ്പിന്റെ ലെറ്റർ ബോക്സിൽ വെള്ള പേപ്പറിൽ പൂർണമായ മേൽവിലാസം പിൻകോഡ് സഹിതം എഴുതി സീൽ ചെയ്ത് പുറത്ത് "തപാൽ" എന്നെഴുതി നിക്ഷേപിക്കാവുന്നതാണ്. സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല.