ഇരുട്ട് നുണയാമെടികളെ - രാത്രി സ്ത്രീകളുടേത് കൂടിയാണ്
രാത്രി സ്ത്രീകൾക്കും കൂടി അവകാശപെട്ടതാണെന്ന പ്രഖ്യാപനവുമായി ഒരു കൂട്ടം സ്ത്രീകൾ സോഷ്യൽ മീഡിയയിലൂടെ ആഹ്വനം നടത്തി 2014 ഡിസംബർ ഒന്നിന് കോഴിക്കോട് കടപ്പുറത്ത് നടത്തിയ രാത്രി യാത്ര ക്യാമ്പയിൻ ആണ് ഇരുട്ട് നുണയാം എടികളെ. സ്ത്രീകൾക്ക് നേരെയുള്ള രാത്രികാല തുറിച്ചു നോട്ടങ്ങളിലും അക്രമങ്ങളിലും പ്രതിഷേധിച്ച് രാത്രിയുടെ അവകാശം പുരുഷനെന്നപോലെ സ്ത്രീയ്ക്കും അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ചായിരുന്നു ഇരുട്ട് നുണയാമെടി സംഘടിപ്പിച്ചത്.
പങ്കാളിത്തം കുറവായിരുന്നുവെങ്കിലും രാത്രി പുരുഷന്റേതാണെന്ന പാട്രിയാർക്കി ബോധത്തെ വെല്ലുവിളിച്ച സമരമെന്ന നിലയിൽ ഏറെ പ്രചാരം ലഭിച്ച സമരമായിരുന്നു ഇരുട്ട് നുണയാമെടികളെ.