കല്ലുമാല സമരം

കല്ലുമാല സമരം
kallumala

 

കേരളത്തിൽ സ്ത്രീപക്ഷ പോരാട്ടങ്ങളിൽ പ്രമുഖമായ ഒരു സമരമായിരുന്നു കല്ലുമാല സമരം.മാ­റു­മ­റ­യ്‌­ക്കു­ക­യെ­ന്ന സ്‌­ത്രീ­ക­ളു­ടെ അ­വ­കാ­ശം നേ­ടി­യെ­ടു­ക്കാൻ വേ­ണ്ടി ന­ട­ത്തി­യ സ­മ­രം.ഉടുവസ്ത്രം ഉന്നതകുലജാതർക്ക് മാത്രം പൂർണമായി അനുവദിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു , അന്ന്  പുലയസ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അവകാശമില്ലായിരുന്നു. വർഷങ്ങളായി കല്ലുമാലകൾ ധരിച്ച് ഭാഗികമായി മാറുമറയ്ക്കാൻ മാത്രമായി വിധിക്കപ്പെട്ടവരായിരുന്നു. നാ­മ­മാ­ത്ര­മാ­യെ­ങ്കി­ലും മാ­റു­മ­റ­യ്‌­ക്കാ­നു­പ­യോ­ഗി­ച്ചി­രു­ന്ന­ത്‌ ക­ല്ല­യും മാ­ല­യു­മാ­യി­രു­ന്നു. ക­ഴു­ത്തി­റു­കി, അ­ടി­മ­ത്ത­ത്തി­ന്റെ അ­ട­യാ­ള­മാ­യി അ­ണി­ഞ്ഞി­രു­ന്ന ആ­ഭ­ര­ണ­മാ­ണ്‌ ക­ല്ല. മു­ല­ക­ളിൽ മൂ­ടി­ക്കി­ട­ന്നി­രു­ന്ന മ­റ്റൊ­രു മാ­ല­യും സാ­ധാ­ര­ണ­മാ­യി­രു­ന്നു. മാ­റി­ടം മ­റ­യാ­ത്ത ഈ വി­ല­കു­റ­ഞ്ഞ ആ­ഭ­ര­ണ­ങ്ങൾ­ക്ക്‌ മീ­തെ റൗ­ക്ക­യി­ട്ട­ത് സവർണർക്ക് ഇഷ്ടക്കേടുണ്ടാക്കിയത്.മാറ് മറയ്ക്കുന്നതിൻ നിന്ന് പിന്നോക്ക വിഭാഗത്തിലെ സ്ത്രീകളെ തടയുന്നതിനെതിരെ മുലക്കച്ചയണിഞ്ഞു നടക്കാൻ അയ്യങ്കാളി ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലയും മാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള തിട്ടൂരങ്ങളെ തള്ളിക്കളയാനും അദ്ദേഹം പ്രേരിപ്പിച്ചു. ഇതിനെ തുടർന്ന് ഏറ്റുമുട്ടലുകളും ഉണ്ടായി. 

    മേ­ലു­ടു­പ്പി­ട്ട്‌ പെ­രി­നാ­ട്‌ ച­ന്ത­യി­ലെ­ത്തി­യ ഒ­രു ദ­ളി­ത് സ്ത്രീയെ ഉയർന്ന ജാതിയിൽപെട്ടവർ അതിക്ഷേപിച്ചു. മേ­ലു­ടു­പ്പ്‌ പ­കൽ­വെ­ളി­ച്ച­ത്തിൽ പ­ര­സ്യ­മാ­യി കീ­റി­യെ­റി­ഞ്ഞ്‌ അ­പ­മാ­നി­ക്കു­ക­യാ­യി­രു­ന്നു. ഇ­തി­നെ തു­ടർ­ന്ന്‌ ഗോ­പാ­ല­ദാ­സ്‌ എ­ന്ന ചെ­റു­പ്പ­ക്കാ­ര­ന്റെ നേ­തൃ­ത്വ­ത്തിൽ ദ­ളി­ത്‌ ജ­ന­പ­ക്ഷം സം­ഘ­ടി­ച്ചു. കല്ലയും മാലയും ഉപേക്ഷിച്ചു മാന്യമായി മേൽവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുമായി 1915 ഒക്ടോബർ 24 ന് ഞായറാഴ്ച ദിവസം, പെരിനാട് ചൊമക്കാട്ട് ചെറുമുക്ക് എന്ന സ്ഥലത്ത് സമ്മേളനം നടന്നു. സാധുജനപരിപാലനസംഘത്തിന്റെ നേതാവും അയ്യങ്കാളിയുടെ സഹപ്രവർത്തകനുമായിരുന്ന ഗോപാലദാസായിരുന്നു യോഗത്തിലെ പ്രാസംഗികൻ. ജന്മിമാരുടെ കൊടിയ ക്രൂരതകളിൽ സാധുജനങ്ങൾ അനുഭവിക്കുന്ന ദുഖങ്ങളും അതിന് അറുതി വരുത്തേണ്ടതിന്റെ ആവശ്യകതയും എണ്ണിപ്പറഞ്ഞായിരുന്നു അയ്യങ്കാളിയുടെ സന്ദേശവാഹകനായെത്തിയ അദ്ദേഹം കല്ലുമാല പൊട്ടിച്ചെറിയാനുള്ള ആഹ്വാനം നടത്തിയത്.കൊല്ലവർഷം 1090-ൽ ആരംഭിച്ച സമരങ്ങളിലൊന്നായതിനാൽ ഇതിനേയും 'തൊണ്ണൂറാംമാണ്ടു ലഹള'കളുടെ കൂട്ടത്തിൽ പെടുത്താറൂണ്ട്. തുടർന്ന് കലാപം സമാധാനപരമായി അവസാനിപ്പിക്കാൻ 1915 ഡിസംബർ 19-ന് കൊല്ലം പീരങ്കി മൈതാനിയിൽ അയ്യൻകാളി വീണ്ടും ഒരു സമ്മേളനം സംഘടിപ്പിക്കുകയും, സമ്മേളനത്തിൽവച്ച് ആയിരക്കണക്കിനു സ്ത്രീകൾ അവർ അണിഞ്ഞിരുന്ന പ്രാകൃതമായ 'കല്ലയും മാലയും' പൊട്ടിച്ചുകളയുകയും മേൽവസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയുംചെയ്തു. ഇതു കല്ലുമാല സമരം എന്നു അറിയപ്പെടുന്നു.സാമൂഹിക-സാമുദായിക -രാഷ്ട്രീയ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച ചാന്നാർ സ്ത്രീകളുടെ മേൽമുണ്ട്‌ കലാപത്തിൻറെ പിന്തുടർച്ചയായിരുന്നു പുലയ സ്ത്രീകളുടെ കല്ലുമാല സമരം.


“പരിനാടിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുവാനും കലാപത്തെ തുടർന്നു ശിഥിലമായ സാധുജനങ്ങളെ തിരിച്ചുകൊണ്ടു വരുവാനും അയ്യൻകാളി മുൻകൈയെടുത്തു. അയ്യൻകാളിയുടെ അഭ്യർത്ഥനപ്രകാരം സ്ഥലത്തു വിന്യസിച്ചിരുന്ന സൈന്യത്തെ ദിവാൻ കൃഷ്ണൻ നായർ പിൻവലിച്ചു. ഒരു അനുരഞ്ജന സമ്മേളനം വിളിച്ചുചേർക്കാൻ അയ്യൻകാളി ശ്രമമാരംഭിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷൻ മൈതാനത്തു സർക്കസ് നടത്തികൊണ്ടിരുന്ന തലശ്ശേരിക്കാരി രത്നാഭായി തന്റെ സർക്കസുകൂടാരം സമ്മേളനത്തിനായി വിട്ടു കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. സമ്മേളനം 1915 ഡിസംബർ 19-ന് നടത്തുവാൻ തീരുമാനിച്ചു. പുലയരും നായന്മാരുമുൾപ്പെടെ നാലായിരത്തോളം പേർ സമ്മേളനത്തിന് എത്തിച്ചേർന്നു. സമാധാന ഭംഗം ഉണ്ടാകാതിരിക്കാൻ പോലീസിനെ വിന്യസിച്ചിരുന്നു. യോ​ഗത്തിൽ അയ്യൻകാളി, ചങ്ങനാശ്ശേരി കെ. പരമേശ്വരപിള്ള, വെള്ളിക്കര ചോതി, കുറുമ്പൻ ദൈവത്താൻ, പെരിനാട് വിപ്ലവകാരി ദാസ് എന്നിവർ പങ്കെടുത്തു. ചങ്ങനാശ്ശേരി കെ.പരമേശ്വരപിള്ള യോഗാധ്യക്ഷനായിരുന്നു. ഈശ്വരവിശ്വാസം, പരിഷ്കൃതരീതിയിലുള്ള വസ്ത്രധാരണം, നായർ ജാതിക്കാരോട് സഹകരണം എന്നിവ പുലയർ കാട്ടണമെന്ന് അയ്യൻകാളി പ്രസംഗത്തിൽ തന്റെ  ജനങ്ങളോടാവശ്യപ്പെട്ടു. “പുലയസ്ത്രീകൾ കല്ലുമാലയാണ് പണ്ട് ധരിച്ചിരുന്നത്. 
സാധുജനപരിപാലനസംഘത്തിന്റെ പ്രവർത്തനഫലമായി തെക്കൻ തിരുവിതാംകൂറിൽ ഈ ആഭരണം ഇപ്പോൾ ഒരു പുലയിയും അണിയുന്നില്ല. അർദ്ധനഗ്നരായി നടന്ന അവർ ഇപ്പോൾ അവർ റൗക്കധരിച്ച് പരിഷ്കൃതരായാണു കഴിയുന്നത്. പെരിനാട്ടിലെ സ്ത്രീകൾ അതു നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴാണ് കലഹമുണ്ടായത്.ഇപ്പോൾ ഈ മഹാസഭയിൽവച്ചു പെരിനാട്ടിലെ സ്ത്രീകൾ കല്ലുമാല അറുത്തുകളയുവാൻ, നായർ  മഹാത്മാക്കളുടെ സാന്നിധ്യത്തിൽ, അനുവാദം ചോദിക്കുന്നു എന്ന് അയ്യൻകാളി പ്രസ്താവിച്ചു.” അപ്രകാരം ചെയ്യാൻ യോഗത്തിലുള്ളവർക്കെല്ലാം പൂർണ്ണസമ്മതമാണെന്ന് അധ്യക്ഷനായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരപിള്ള പറഞ്ഞു. അയ്യൻകാളിയുടെ അഭ്യർത്ഥന പ്രകാരം രണ്ടു പുലയസ്ത്രീകൾ സമ്മേളനവേദിയിലെത്തി കല്ലുമാല പൊട്ടിച്ചെറിഞ്ഞു. നീണ്ടുനിന്ന കരഘോഷങ്ങൾക്കിടയിൽ യോഗത്തിനെത്തിയ മുഴുവൻ പുലയസ്ത്രീകളും കാതിലും കഴുത്തിലും ധരിച്ചിരുന്ന കല്ലുമാലകൾ അറുത്തു വേദിയിലിട്ടു.”5
 

References

References

1. ടി കെ അനിയൻ, സാധുജന പരിപാലന സംഘത്തിന്റെ ചരിത്രം ചില വിയോജനക്കുറിപ്പുകൾ,മഹാത്മ ബുക്ക്സ്
2. ബാബു കെ പന്മന, അയ്യൻകാളി മനുഷ്യാവകാശപ്പോരാളിയും കർഷകത്തൊഴിലാളി സമരനായകനും, കിസലയ പബ്ലിഷേഴ്സ്
3. ടി എച്ച് പി ചെന്താരശ്ശേരി, അയ്യങ്കാളി (ജീവചരിത്രം), പ്രഭാതം പ്രിന്റിം​ഗ് ആന്റ് പബ്ളിഷിം​ഗ് കമ്പനി ലിമിറ്റഡ്
4. എഡിറ്റർ സി കെ ലൂക്കോസ്,അയ്യൻകാളിയും കേരള നവോത്ഥാനവും,നേതാജി സാമൂഹ്യ-സാംസ്കാരിക പഠനകേന്ദ്രം,യൂണിറ്റി ബുക്സ് ആന്റ് പബ്ലിക്കേഷൻസ്
5. ഡോ ആർ രാധാകൃഷ്ണൻ, കേരളത്തിന്റെ സ്ത്രീശക്തിചരിത്രം,മാളുബൻ പബ്ലിക്കേഷൻസ്