3 വർഷത്തിനിടെ സാക്ഷരരായത് 1.05 ലക്ഷം പേർ...
സാക്ഷരതയിൽ മുന്നേറ്റവുമായി കേരളം
References
References
കഴിഞ്ഞ 3 വർഷത്തിനിടെ സംസ്ഥാനത്തു സാക്ഷരത നേടിയത് 1,05,565 പേർ. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 25 ഇരട്ടി വർധന. 2013-’16 വർഷത്തിൽ സാക്ഷരത നേടിയത് 4200 പേർ മാത്രം. സാക്ഷരതാ മിഷന്റെ ‘അക്ഷര ലക്ഷം’ പദ്ധതി പ്രകാരം 42,933 പേരാണു സാക്ഷരത നേടിയത്. 2000 കോളനികളിൽ സംഘടിപ്പിച്ച പ്രത്യേക പദ്ധതി വഴി 30755 പേർ സാക്ഷരത നേടി.
വയനാട്ടിലും അട്ടപ്പാടിയിലും നടപ്പിലാക്കിയ ആദിവാസി സാക്ഷരത തുല്യതാ പരിപാടികളിലൂടെ 10,972 പേർ സാക്ഷരത നേടി. തീരദേശത്തു നടപ്പാക്കിയ അക്ഷരസാഗരം തുല്യത പദ്ധതി 8814 പേരെ സാക്ഷരരാക്കി, 4454 പേർ നാലാം തരം തുല്യതാ പരീക്ഷ വിജയിക്കുകയും ചെയ്തു.ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള ‘ചങ്ങാതി’ പദ്ധതി യിൽ 3957 പേർ സാക്ഷരത നേടി.
കടപ്പാട് :സാക്ഷരതാ മിഷൻ ,കേരളം