മലയാളസിനിമയിലെ ആദ്യ വനിത പിആർഒ
മലയാളസിനിമയിലെ ആദ്യ വനിത പിആർഒയാണ് മഞ്ജു ഗോപിനാഥ്. മാധ്യമ പ്രവർത്തകയായി ജോലി നോക്കിയിരുന്ന മഞ്ജു വളരെപ്പെട്ടെന്നാണ് ഈ രംഗത്തേയ്ക്ക് കടന്നുവന്നത്. 'ഹിപ്പോ പ്രമോഷന്‍’ എന്ന ഒരു ബാനര്‍ ആരംഭിച്ചു കൊണ്ടായിരുന്നു മഞ്ജു ഗോപിനാഥിന്റെ അരങ്ങേറ്റം. മമ്മൂട്ടി നായകനായ മുന്നറിയിപ്പിന്റെ മീഡിയാ പ്രൊമൊഷനുമായി മോളിവുഡിലെത്തിയ മഞ്‌ജു മമ്മൂട്ടിയുടെ തന്നെ കസബയിലൂടെയാണ് പിആർഒ ആകുന്നത്. സ്‌ത്രീകള്‍ പൊതുവെ കടന്നുവരാന്‍ മടിക്കുന്ന മേഖലയില്‍ മഞ്‌ജു കാണിക്കുന്ന ധൈര്യവും ജോലിയിലെ കൃത്യനിഷ്‌ഠയുമാണ് മഞ്‌ജുവിന്റെ ക്രമേണയുള്ള വളർച്ചയ്‌ക്കു കാരണമായത്. വലിയ താരങ്ങളില്ലാതെ സൂപ്പർഹിറ്റായ ജോസഫിന്റെയും ഓസ്‌കാര്‍ പുരസ്‌കാരജോതാവ് റസൂല്‍ പൂക്കുട്ടി അഭിനയിച്ച ലോക സിനിമ സൗണ്ട് സ്‌റ്റോറിയുടെയും പിആർഒ മഞ്‌ജുവാണ്. രജനീകാന്ത് ചിത്രം 2.0 യുടെ മലയാളത്തിലെ പിആർഒ വർക്ക് ചെയ്തതും മഞ്ജു ഗോപിനാഥാണ്. ക്ലബ് എഫ്‌എമ്മിലും റിപ്പോര്ട്ടര്‍ ചാനലിലും ജേർണലിസ്ററായി ജോലിചെയ്തിരുന്നു.നാല്പ്ത്തഞ്ചോളം ചിത്രങ്ങളില്‍ പ്രമോഷന്റെ ഭാഗമായി പ്രവർത്തിച്ച മഞ്ജു പിആർഒ യൂണിയന്റെ വൈസ് പ്രസിഡന്റ് ആണ്.
References
1. ലക്ഷ്‌മിമേരി, (സിനിമാവുഡ് കൊച്ചി ബ്യൂറോ): പിആർഒ മഞ്‌ജുവാണ് താരം:സിനിമാ വുഡ് ഓൺ ലൈൻ സിനിമാ മാഗസിൻ
2. മലയാള സിനിമയിലെ ആദ്യ വനിത ‘പിആർഒ’-യെ പരിചയപ്പെടാം:
3. മലയാള സിനിമയിലെ ആദ്യ വനിത പിപിആർഒ7! ബ്രഹ്മാണ്ഡ ചിത്രം 2.Oയ്ക്കും പിന്നിലും മഞ്ജു ഗോപിനാഥ്!!