അനുപൂരക പോഷകാഹാര പദ്ധതി

Description: http://ejeevika.wcd.kerala.gov.in/Media/images/shfolder/Supplementary%20Nutrition%20Programme.jpg

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിര്‍ദ്ദേശിച്ചിട്ടുളള പോഷകാഹാരത്തിന്റെ അളവും ദിവസവും ആഗീരണം ചെയ്യപ്പെടുന്ന പോഷകാഹാരത്തിന്റെ അളവും തമ്മിലുളള അന്തരം കുറയ്ക്കുന്നതിന്  ആവിഷ്ക്കരിച്ചിട്ടുളള പോഷകാഹാര പദ്ധതിയാണ് അനുപൂരക പോഷകാഹാര പദ്ധതി. ഈ പദ്ധതിയിലൂടെ 6 മാസം മുതല്‍ 6 വയസ് വരെയുളള കുട്ടികള്‍, ഗുരുതരമായ തൂക്കക്കുറവുളള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അനുപൂരക പോഷകാഹാരം ലഭ്യമാക്കുന്നു.

GOI നിഷ്ക്കര്‍ഷിട്ടുളളതും, അങ്കണവാടിയിലൂടെ വിവിധ വിഭാഗങ്ങള്‍ക്കും അനുവദിക്കുന്ന പോഷകാഹാരങ്ങളും പോഷക മൂല്യങ്ങളും ചുവടെ ചേര്‍ക്കുന്നു.

  1. 6 മാസം മുതല്‍ 3 വയസ് വരെയുളള കുട്ടികള്‍

  ഒരു കുട്ടിയ്ക്ക് ഒരു ദിവസം 500 കലോറി ഊര്‍ജ്ജം പ്രധാനം ചെയ്യുന്നതും, 12-15 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുളള ഭക്ഷണം, 6 മാസം മുതല്‍ 3 വയസ് വരെയുളള കുട്ടികള്‍ക്ക് അങ്കണവാടിയിലൂടെ അമൃതം പൊടിയായി (സോയ, ഗോതമ്പ്, കപ്പലണ്ടി, പഞ്ചസാര എന്നിവ അടങ്ങിയത്) മാസത്തില്‍ രണ്ട് തവണ വിതരണം ചെയ്തുവരുന്നു. ദിവസം 135 ഗ്രാം എന്ന നിരക്കില്‍ മാസം 25 ദിവസത്തേയ്ക്കാണ് അമൃതം പൊടി നല്‍കുന്നത്.

  1. 3 വയസ് മുതല്‍ 6 വയസ് വരെയുളള കുട്ടികള്‍

     ഒരു കുട്ടിയ്ക്ക് ഒരു ദിവസം 500 കലോറി ഊര്‍ജ്ജം ലഭിക്കുന്നതും 12-15 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുളളതുമായി ഭക്ഷണം, അങ്കണവാടിയില്‍ എത്തുന്ന 3 വയസ് മുതല്‍ 6 വയസ് വരെയുളള കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിംഗ് എന്നിവ നല്‍കി വരുന്നു.

  1. ഗുരുതരമായ ഭാരക്കുറവുളള കുട്ടികള്‍

  6 വയസ് മുതല്‍ 6 വയസ് വരെയുളള കുട്ടികള്‍ക്ക്, ഒരു കുട്ടിയ്ക്ക് ഒരു ദിവസം 800 കലോറി ഊര്‍ജ്ജവും,  22-25 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുളള ഭക്ഷണം ഇത്തരം കുട്ടികള്‍ക്ക് ഇരട്ടി അളവില്‍ റേഷനായി നല്‍കി വരുന്നു.

  1. ഗര്‍ഭിണികള്‍ പാലൂട്ടുന്ന അമ്മമാര്‍

ഇത്തരം വിഭാഗങ്ങള്‍ക്ക് ഒരു ദിവസം 600 കലോറി ഊര്‍ജ്ജവും,  18-20 ഗ്രാം പ്രോട്ടീനും ലഭിക്കത്തക്ക വിധത്തിലുളള പാകം ചെയ്യാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ജനറല്‍ ഫീഡിംഗില്‍ ഉള്‍പ്പെടുത്തി റേഷനായി നല്‍കുന്നു.

ഗുണഭോക്താക്കള്‍

6 വയസ് മുതല്‍ 6 വയസ് വരെയുളള കുട്ടികള്‍,  ഗുരുതരമായ ഭാരക്കുറവുളള കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍.

അര്‍ഹത /  യോഗ്യത

അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള എല്ലാ  6 വയസ് മുതല്‍ 6 വയസ് വരെയുളള കുട്ടികള്‍, ഗുരുതരമായ ഭാരക്കുറവുളള കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ അനുപൂരക പോഷകാഹാര പദ്ധതിയ്ക്ക് യോഗ്യരാണ്.

സേവന ഇനം

അനുപൂരക പോഷകാഹാര പദ്ധതിയുടെ സേവനം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ രൂപത്തില്‍ ലഭ്യമാക്കുന്നു.

അപേക്ഷിക്കുന്ന വിധം / അപേക്ഷാ ഫാറം    - അനുപൂരക പോഷകാഹാര പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നതിന് പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല.

സേവനം ലഭ്യമാക്കല്‍

അനുപൂരക പോഷകാഹാര പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കി വരുന്നു.  6 മാസം മുതല്‍ 3 വയസ് വരെയുളള കുട്ടികള്‍ക്ക്  അമൃതം പൊടി മാസത്തില്‍ രണ്ട് തവണ ടേക്ക് ഹോം റേഷനായി നല്‍കി വരുന്നു.  അങ്കണവാടികളില്‍ എത്തുന്ന 3 വയസ്സ് മുതല്‍ 6 വയസ് വരെയുളള കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറല്‍ ഫീഡിംഗ് എന്നിവ (പ്രതിമാസം                             25  ദിവസങ്ങള്‍) നല്‍കി വരുന്നു.  ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് GOI നിഷ്ക്കര്‍ഷിച്ചിട്ടുളള പ്രകാരം പോഷക മൂല്യം ലഭിക്കത്തക്ക വിധത്തിലുളള പാകം ചെയ്യാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അങ്കണവാടികളിലൂടെ വിതരണം ചെയ്തു വരുന്നു.  പ്രാദേശിക താല്‍പ്പര്യങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ലഭ്യത, പഞ്ചായത്തുകളുടെ തീരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ അങ്കണവാടിയിലും വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നു.

പരാതി പരിഹാരം

ഏതെങ്കിലും ഗുണഭോക്താവിന് പോഷകാഹാരം യഥാസമയം ലഭ്യമാക്കാതെ വന്നാല്‍, അങ്കണവാടിതല മോണിറ്ററിംഗ് & സപ്പോര്‍ട്ടിംഗ് കമ്മിറ്റി (ALMC) / സൂപ്പര്‍വൈസര്‍ / സിഡിപിഒ എന്നിവര്‍ക്ക് പരാതി നല്‍കാവുന്നതാണ്.