ലീല സർക്കാർ
ലീല സർക്കാർ (1934-
വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അവാർഡും ലഭിച്ച മലയാള എഴുത്തുകാരിയാണ് ലീല സർക്കാർ. സിങ്കപ്പൂരിൽ 1934-ലാണ് ലീല ജനിച്ചത്. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ ആ കുടുംബം നാട്ടിലേക്കു മടങ്ങി. തൃശൂർ സെന്റ് മേരീസ് കോളജിലും എറണാകുളം മഹാരാജാസ് കോളജിലും പഠിച്ചു. ബിരുദാനന്തര ബിരുദം നേടി. ബംഗാൾ സ്വദേശിയായ ദീപേഷ് സർക്കാരെ വിവാഹം കഴിച്ച അവർ ദാദറിലെ വംഗഭാഷാപ്രചാരസമിതി നടത്തിയ ബംഗാളി കോഴ്സിൽ ചേർന്ന് പഠിച്ചു. ഒമ്പത് കൊല്ലത്തോളം ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ജോലിചെയ്തു. പിന്നീട് സി.ആർ.വൈ. ചാരിറ്റബിൾ സൊസൈറ്റിയുടെ ബോംബെ ഓഫീസിൽ എക്സിക്യൂട്ടീവായിരുന്നു.
ടാഗോര്‍, സത്യജിത് റായ്, ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായ, മഹാശ്വേതാദേവി, രമാപാദ ചൗധരി, ശീര്‍ഷേന്ദു മുഖോപാധ്യായ, ശരത്ചന്ദ്ര ചതോപാധ്യായ, ആശാപൂര്‍ണാദേവി, തസ്ലീമ നസ്രീന്, സെലീന ഹൊസെയ്ന്‍ തുടങ്ങി പ്രമുഖ ബംഗാളി സാഹിത്യകാരൻമാരുടെയെല്ലാം തൊണ്ണൂറിലധികം കൃതികൾ അവർ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. രണ്ടു വർഷത്തെ പരിശ്രമമായി 2004-ൽ ബംഗാളി-മലയാളം നിഘണ്ടു പ്രസിദ്ധീകരിച്ചു.
1993-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, 2000-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2011-ല്‍ സി. പി. മേനോന് സ്മാരക പുരസ്കാരം, 2014-ല്‍ ഭാരത് ഭവന്റെ വിവര്‍ത്തകരത്നം, എം. എന്‍. സത്യാര്‍ഥി പുരസ്കാരം, അങ്ങനെ വിവര്‍ത്തനത്തിന് ലീല സര്ക്കാറിനെത്തേടി നിരവധി അംഗീകാരങ്ങളെത്തി.
കൃതികൾ
- അഭയം
- അഭിമന്യൂ
- അസമയം
- അമ്മ
- ദൂരദർശിനി
- മഹാമോഹം
- ഇച്ഛാമതി
- ആരണ്യകം
- അമ്മ
- എന്റെ പെൺകുട്ടിക്കാലം
- ജാരൻ
- വംശവൃക്ഷം
- ഫേര
- സത്യം, അസത്യം
- കൈവർത്തകാണ്ഡം
- രമാപദചൗധരി
- ഭാരതീയ സുവർണ്ണകഥകൾ മുൻഷി പ്രേംചന്ദ്
- ആരണ്യത്തിന്റെ അധികാരം
- മാനസ വസുധ