കെ. സി. റോസക്കുട്ടി
1991 ൽ നടന്ന തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എ. ആയി തെരഞ്ഞെടുക്കപ്പെട്ട കെ. സി. റോസക്കുട്ടി, മഹിളാ കോൺഗ്രസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി, കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം, കെ.പി.സി.സി. ജനറൽ സെക്രട്ടറി, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, മദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി,എഐസിസി അംഗം, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ പദവികൾ വഹിച്ചട്ടുണ്ട്.
അദ്ധ്യാപിക ആയിരുന്ന റോസക്കുട്ടി നിയമസഭാ സമിതി ചെയർപേഴ്സൺ, 95-96 കാലഘത്തിൽ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അദ്ധ്യക്ഷ, സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംബന്ധിച്ച നിയമസഭാ സമിതി അംഗം, വനിതാ കമ്മീഷൻ അദ്ധ്യക്ഷ എന്നീ നിലകളിലും കുസമം പ്രവർത്തിച്ചു.