ജമീല പ്രകാശം
പതിമൂന്നാം നിയമസഭയിൽ ജനതാദൾ സെക്കുലറിനെ പ്രതിനിധീകരിച്ചതാണ് ജമീല പ്രകാശം കോവളത്ത് നിന്ന് നിയമസഭയിലെത്തുന്നത്. എന്നാൽ 2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ അവർ കോൺഗ്രസ്സ് സ്ഥാനാർത്ഥിയോട് പരാജയപെട്ടു. കൊല്ലം എസ്എൻ കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും കേരളം യൂണിവേഴ്സിറ്റി ചെയർപേഴ്സണായും പ്രവർത്തിച്ചുകൊണ്ടാണ് ജമീല രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നു വരുന്നത്.
ബിഎസ്‌സി, എംബിഎ, എൽഎൽബി തുടങ്ങിയ ബിരുദങ്ങൾ നേടിയ ജമീല സ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥയായിരുന്നു.