മെറിൻ ജോസഫ്
മെറിൻ ജോസഫ് (1990-
22- ആം വയസ്സിൽ ഐ.പി.എസിന് സെലക്ഷൻ കിട്ടിയ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ആദ്യ വനിതാ ഐ.പി.എസ് ഓഫിസറും മലയാളിയായ മൂന്നാമത്തെ വനിതാ ഐ.പി.എസ്. ഓഫിസറും ആണ് മെറിൻ ജോസഫ്. പത്തനംതിട്ട കോണി സ്വദേശിയായ മെറിൻ കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഐ.പി.എസ് ഓഫീസർ, കേരള ആംഡ് പൊലിസ് സെക്കൻഡ് ബെറ്റാലിയന്റെ ആദ്യ വനിതാ കമാൻഡന്റ്, (പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ട്രെയിനിങ് ക്യാമ്പ് കമാൻഡന്റ്), ഉത്തര മേഖലയിലെ ആദ്യ വനിതാ ഡിസിപി എന്നീ നേട്ടങ്ങൾ അവർ കൈവരിച്ചട്ടുണ്ട്.
ബി.എ.യും എം.എ.യും സ്വർണമെഡലോടെ പാസായ മെറിൻ എം.എ.യ്ക്ക് പഠിക്കുമ്പോൾത്തന്നെ 22-ാം വയസ്സിൽ ഐപിഎസ് നേടി. കൊല്ലം കമ്മീഷണർ, മൂന്നാർ എ.എസ്.പി., തിരുവനന്തപുരം റയിൽവേ എസ്.പി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.