ഗീത ഗോപി
സിപിഐ സ്ഥാനാർത്ഥിയായി തൃശൂർ നാട്ടികയിൽ നിന്നാണ് ഗീത ഗോപി പതിമൂന്നും പതിന്നാലും നിയമ സഭയിലെത്തിയത്.
മഹിളാ സംഘം ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, സിപിഐ ജില്ലാ കമ്മറ്റിയംഗം, ഗുരുവായൂർ നഗരസഭ ചെയർ പേഴ്സൺ, ഡെപ്യൂട്ടി ചെയർ പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2010 - ൽ ഗുരുവായൂർ നഗരസഭയിൽ ശാസ്ത്രീയ രീതിയിൽ മാലിന്യ സംസ്കരണ സംവിധാനം പ്രാവർത്തികമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ബഹുമതി നേടി.