ആദ്യ സഹസ്ര ദിനങ്ങള്‍

അമ്മയുടെ ഗര്‍ഭാവസ്ഥയിലെ 9 മാസം  മുതല്‍  കുട്ടിയ്ക്ക 2വയസ്സ്  തികയുന്നതു വരെയുള്ള  ആദ്യ 1000 ദിനങ്ങള്‍ കുട്ടിയുടെ  വളര്‍ച്ചയില്‍ പരമ പ്രധാനമാണ്.   ഗര്‍ഭിണികളിലെ ന്യൂന പോഷണം  ശിശു മരണത്തിനും അനാരോഗ്യമുള്ള  കുഞ്ഞുങ്ങളുടെ ജനനത്തിനും  കാരണമാകുന്നു.   ഇത് തടയുന്നതിനായി വിഭാവന ചെയ്ത  പദ്ധതിയാണ് ആദ്യ സഹസ്ര ദിന പദ്ധതി.   പദ്ധതിയുടെ  ലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്.

  1. ജനനത്തിന് ശേഷം ആദ്യ ഒരു മണിക്കൂറിനുള്ളില്‍  മുലയൂട്ടല്‍
  2. ആദ്യ ആറ്‌ മാസം സമ്പൂര്‍ണ്ണ  മുലയൂട്ടല്‍
  3. ആറ്‌ മാസത്തിന് ശേഷം  ശരിയായ  പൂരകാഹാരം 
  4. ശുചിത്വം
  5. പ്രതിരോധ കുത്തിവയ്പുകള്‍ 
  6. കുട്ടികളിലെ വൈകല്യം  മുന്‍കൂട്ടി കണ്ടെത്തല്‍

ഗുണഭോക്താക്കള്‍

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന     അമ്മമാര്‍, 2 വയസ്സിനു താഴെ  പ്രായമുള്ള         കുട്ടികള്‍  എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.  ആദ്യ ഘട്ടമായി    സംസ്ഥനത്ത് 11 ICDS  പ്രോജക്ടുകളില്‍ പദ്ധതി നടപ്പിലാക്കി വരുന്നു.

അര്‍ഹതാ മാനദണ്ഡം

എല്ലാ ഗര്‍ഭിണികളും മുയൂട്ടുന്ന അമ്മമാരും  രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളും  ഈ   പദ്ധതിയുടെ  ഗുണഭോക്താക്കളാകാന്‍ അര്‍ഹതയുള്ളവരാണ്.  ഗര്‍ഭിണികള്‍ക്കും മുലയുട്ടുന്ന അമ്മമാര്‍ക്കും നല്‍കുന്ന പ്രത്യേക ഭക്ഷ്യ മിശ്രിതം  ഡോക്ടറുടെ  നിര്‍ദ്ദേശപ്രകാരം മാത്രമാണ്  നല്‍കുന്നത്. 

ലഭ്യമാകുന്ന സേവനങ്ങള്‍

  • പ്രത്യേക  ഭക്ഷ്യ മിശ്രിതം
  • IFA  ഗുളികകള്‍
  • ആരോഗ്യ പരിശോധന
  • ആരോഗ്യ  പോഷണ  ബോധവല്‍ക്കരണം

അപേക്ഷ നല്‍കേണ്ട വിധം:

അര്‍ഹരായ  ഗുണഭോക്താക്കള്‍ക്ക്  അടുത്തുള്ള  അങ്കണവാടിയില്‍   പേര് രജിസ്റ്റര്‍  ചെയ്യാവുന്നതാണ്.  ഇതിനായി പ്രത്യേക അപേക്ഷ  നല്‍കേണ്ടതില്ല.

സേവന ലഭ്യത:

മൂന്ന്  മാസത്തിലൊരിക്കല്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി  മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിക്കുന്നു.  അര്‍ഹതയുള്ളവര്‍ക്ക്  അങ്കണവാടിയില്‍ നിന്നും  പ്രതിമാസം  പ്രത്യേകം തയ്യാറാക്കിയ  ഭക്ഷ്യ മിശ്രിതം  4.5 കിലോ വീതം വിതരണം  ചെയ്യുന്നു.  മാസത്തിലൊരിക്കല്‍  ആരോഗ്യ  പോഷണ  വിദ്യാഭ്യാസ ക്ലാസുകളും  അങ്കണവാടികളില്‍ ഇവര്‍ക്കായി നടത്തിന്നു. 

പരാതി പരിഹാരം:

പരാതികള്‍  ബന്ധപ്പെട്ട  CDPO  യുടെ ഓഫീസില്‍  നല്‍കേണ്ടതാണ്.