പൊന്‍വാക്ക് പദ്ധതി:

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത് നിയമവിരുദ്ധമായി ശൈശവ വിവാഹം നടക്കുകയും ആയത് റിപ്പോര്‍ട്ട്   ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന പ്രവണത കണ്ടു വരുന്നുണ്ട്. പൊതുജന പങ്കാളിത്തത്തോടുകൂടി മാത്രമേ ഈ സാമൂഹ്യ വിപത്ത് പൂര്‍ണ്ണമായി തടയാന്‍ സാധിക്കുകയുള്ളൂ. ആയതിനായി പൊന്‍വാക്ക് എന്ന പേരില്‍ ശൈശവ വിവാഹം മുന്‍ കൂട്ടി അറിയിക്കുന്ന വ്യക്തിക്ക് പാരിതോഷികം നല്‍കുന്ന പദ്ധതി നടപ്പാക്കുന്നു. ശൈശവ വിവാഹം മുന്‍കൂട്ടി അറിയിക്കുന്ന വ്യക്തിക്ക് 2500/- രൂപ ഈ പദ്ധതിയിലൂടെ പാരിതോഷികം നല്‍കുന്നു.