കാതോര്‍ത്ത്‌

വിവിധ പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍  കണ്‍സള്‍ട്ടേഷന്‍ നല്‍കുന്ന കാതോര്‍ത്ത് പദ്ധതി 2021 ഫെബ്രുവരി മുതല്‍ നടപ്പാക്കി വരുന്നു. ഈ പദ്ധതി പ്രകാരം Kathorthu.wcd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്നതാണ്. അവരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം, കൗണ്‍സിലിംഗ്, നിയമോപദേശം, പോലീസ് സഹായം എന്നിവ ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നതാണ്. സത്രീകള്‍ക്ക് സ്വന്തം വീട്ടില്‍ ഇരുന്ന് കൊണ്ട് പ്രശ്നപരിഹാരം തേടാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.