ശോഭന ജോർജ്ജ്

ശോഭന ജോർജ്ജ്

ശോഭന ജോർജ്ജ്

ഒൻപതും പത്തും പതിനൊന്നും കേരള നിയമസഭകളിൽ ചെങ്ങന്നൂരിൽ നിന്നും കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചാണ് ശോഭന ജോർജ്ജ് നിയമസഭയിലെത്തിയത്.

ബിരുദാനന്ദര ബിരുദധാരിയായ ശോഭന അഖില കേരള ബാലജനസഖ്യത്തിന്റെ ആദ്യ വനിത പ്രസിഡന്റ്,  കേരള സർവകലാശാല സെനറ്റ് അംഗം, യൂത്ത് കോൺഗ്രസ്സിന്റെ ആദ്യ വനിത ജനറൽ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കെ. കരുണാകരൻ ഡി.ഐ.സി. രൂപീകരിച്ചപ്പോൾ കോൺഗ്രസ്സ് വിട്ട് ഡി.ഐ.സി.യിൽ ചേർന്ന് പ്രവർത്തിച്ചു. തിരികെ കോൺഗ്രെസ്സിലെത്തിയെങ്കിലും ചെങ്ങന്നൂരിൽ സീറ്റ് നൽകാത്തതിനാൽ സ്വന്തന്ത്രയായി ചെങ്ങന്നൂരിൽ മത്സരിയ്ക്കുകയും കോൺഗ്രസ് വിട്ട് ഇടതു പക്ഷത്തേയ്ക്ക് കൂറുമാറുകയും ചെയ്തു ശോഭന. പിന്നീട് ചെങ്ങന്നൂരിൽ ഇടതു പക്ഷ സ്ഥാനാർത്ഥിയ്‌ക്കായി പ്രചാരണം നടത്തിയ ശോഭന ഖാദി ബോർഡിന്റെ ഉപാദ്ധ്യക്ഷ ആവുകയും ചെയ്തു.